ചാന്ദിനിയുമായുള്ള വിവാഹത്തെ കുറിച്ച് ഷാജു പറയുന്നു

നിരവധി ആരാധകർ ഉള്ള താര ദമ്പതികൾ ആണ് ഷാജുവും ചാന്ദിനിയും. നിരവധി ചിത്രങ്ങളിൽ കൂടി പ്രേക്ഷകർക്ക് ഏറെ സുപരിചിതർ ആയവർ ആണ് ഇരുവരും. മിമിക്രിയിൽ കൂടിയാണ് ഷാജു സിനിമയിലേക്ക് എത്തുന്നത്. എന്നാൽ ഇരുവരും ആദ്യം സൗഹൃദത്തിൽ ആകുകയും അതിനു ശേഷം പ്രണയത്തിൽ ആകുകയും ആയിരുന്നു. ശേഷം വിവാഹിതരാ ആയ താരങ്ങൾ ഇന്ന് സന്തോഷത്തോടെയുള്ള ജീവിതം നയിച്ച് വരുകയാണ്. ചാന്ദിനി വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് എങ്കിലും നൃത്തത്തിൽ സജീവമാണ് താരം. എന്നാൽ ഷാജു ആകട്ടെ ഇന്നും അഭിനയത്തിൽ സജീവമാണ്. നിരവധി ചിത്രങ്ങളിൽ ആണ് ഇരുവരും ഇതിനോടകം പ്രേഷകരുടെ ശ്രദ്ധ നേടിയത്.

എന്നാൽ ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഷാജു പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ഷാജുവിന്റെ വാക്കുകൾ ഇങ്ങനെ, കരിയറിന്റെ തുടക്ക കാലത്ത് തനിക്ക് നാലു നായകന്മാർ ഒക്കെയുള്ള സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നു. അതിൽ ഒരു നായൻകൻ താൻ ആയിരുന്നു. അങ്ങനെയാണ് ചാന്ദിനിക്ക് ഒപ്പം അഭിനയിക്കുന്നത്. അങ്ങനെ ആണ് ഞങ്ങൾ തമ്മിൽ സൗഹൃദത്തിൽ ആകുന്നതും ആ സൗഹൃദം പിന്നീട് പ്രണയം ആകുന്നതും. എന്നാൽ ഞങ്ങളുടെ പ്രണയം ചാന്ദിനിയുടെ വീട്ടിൽ പൊക്കിയപ്പോൾ വലിയ പ്രേഷണങ്ങൾ ആണ് ഉണ്ടായത്.

സംസാരിക്കാൻ വേണ്ടി ഞാൻ ചാന്ദിനിക്ക് കൊടുത്ത ഫോൺ വീട്ടിൽ പൊക്കിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങു്ന്നത്. അങ്ങനെ ചാന്ദിനിയെ ഇറക്കി കൊണ്ട് വരാൻ തീരുമാനിക്കുകയായിരുന്നു. ഒളിച്ചോടി വിവാഹം കഴിച്ച ഞങ്ങൾ നേരെ പോകുന്നത് വിദേശത്തേക്ക് ആയിരുന്നു. നേരുത്തെ പ്ലാൻ ചെയ്തു വെച്ച യാത്ര ആയിരുന്നു അത്. കാരണം വിദേശത്തു ഒരു പരുപാടി അവതരിപ്പിക്കാൻ വേണ്ടി പോകാൻ തീരുമാനിച്ച് വെച്ചിരുന്ന സമയത്ത് ആണ് വിവാഹം കഴിക്കുന്നത്. ശേഷം നേരെ വിദേശത്തേക്ക് യാത്ര തിരിക്കുകയായിരുന്നു എന്നുമാണ് ഷാജു പറയുന്നത്.