അവരുടെ എതിർപ്പിനെ മറികടന്ന് ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്

വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരമാണ് സുധ ചന്ദ്രൻ. അഭിനേത്രിയെക്കാൾ ഉപരി ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ് താരം. തന്റെ മൂന്നാം വയസ്സിൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയ സുധ ഏഴാം വയസ്സിൽ…

വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരമാണ് സുധ ചന്ദ്രൻ. അഭിനേത്രിയെക്കാൾ ഉപരി ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ് താരം. തന്റെ മൂന്നാം വയസ്സിൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയ സുധ ഏഴാം വയസ്സിൽ അരങ്ങേറ്റം നടത്തുകയായിരുന്നു. അതിനു ശേഷം പതിനഞ്ചാമത്തെ വയസ്സിൽ ഉണ്ടായ ഒരു ബസ് അപകടത്തിൽ സുധയ്ക്ക് തന്റെ വലത് കാൽ നഷ്ടപ്പെടുകയായിരുന്നു. ഒരു നർത്തകിയെ സംബന്ധിച്ചിടത്തോളം കാലിന്റെ പ്രാധാന്യം വളരെ വലുത് ആയിരുന്നു എന്നും അപകടം സംഭവിച്ചതോടെ ജീവിക്കണ്ടേ എന്ന് വരെ തീരുമാനിച്ചിരുന്നു എന്നുമാണ് സുധ പറയുന്നത്. എന്നാൽ വെപ്പ് കാൽ വെച്ച് വീണ്ടും നൃത്തം ചെയ്ത സുധ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന് നർത്തകിയായി മാറുകയായിരുന്നു.

തന്റെ മാതാപിതാക്കളുടെ പിന്തുണ കൊണ്ടാണ് തനിക്ക് ഇവിടെ വരെ എത്തിപ്പെടാൻ കഴിഞ്ഞത് എന്നാണ് സുധ പറയുന്നത്. കാലു നഷ്ടമായപ്പോൾ തന്റെ മുന്നിൽ രണ്ടു വഴികളെ ഉണ്ടായിരുന്നുള്ളു. ഒന്ന് ജീവിക്കുക എന്നത്, മറ്റൊന്ന് ജീവിതം അവസാനിപ്പിക്കുക എന്നതും. അങ്ങനെ ഞാൻ മുന്നോട്ട് പോയി. എന്നെ കുറിച്ച് വന്ന സിനിമയിൽ കൂടിയാണ് ഞാൻ അഭിനയത്തിലേക്കും കടക്കുന്നത്. സിനിമ കൂടുതൽ വിജയം നേടുകയും ചെയ്തു. എന്നാൽ അത് കഴിഞ്ഞു ഞാൻ അഭിനയിച്ച ചിത്രങ്ങളിൽ പലതും പരാജയപ്പെട്ടപ്പോൾ അഭിനയം തനിക്ക് ചേർന്ന പണിയല്ല എന്നും കളഞ്ഞിട്ട് പോകാനും ഒക്കെ പലരും വന്നു തന്നോട് പറഞ്ഞിട്ടുണ്ട് എന്നും സുധ പറയുന്നു.

സംവിധായകൻ രവിയെ ആണ് സുധ വിവാഹം കഴിക്കുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ഇരുവർക്കും പ്രണയം തോന്നുകയായിരുന്നു. എന്നാൽ ഈ വിവാഹത്തെ സുധയുടെ വീട്ടുകാർ എതിർത്തിരുന്നു. രവി ഒരു പഞ്ചാബി ആണെന്നുള്ളത് ആയിരുന്നു അവരുടെ പ്രശ്നം. വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയാതെ വന്നതോടെ ഇരുവരും ഒളിച്ചോടി പോയി വിവാഹം കഴിക്കുകയായിരുന്നു. കുഞ്ഞുങ്ങൾ വേണ്ട എന്ന തീരുമാനം ആദ്യം മുതലേ ഇരുവർക്കും ഉണ്ടായിരുന്നു. കുട്ടികളോട് രണ്ടു പേർക്കും വലിയ താൽപ്പര്യം ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ കുട്ടികൾ വേണ്ട എന്ന് ആദ്യം തന്നെ തീരുമാനിച്ചിരുന്നു. കുട്ടികൾ എന്ന ആശയത്തോട് പോലും യോജിക്കാൻ കഴിയാത്ത ഇവർ കുട്ടികളെ ദത്തെടുക്കാൻ പോലും താൽപ്പര്യം കാണിച്ചിട്ടില്ല.