സുധ കൊങ്കര, സൂര്യ കൂട്ടുകെട്ടിലുള്ള പുതിയ ചിത്രത്തിലേക്ക് നസ്രിയയും, ദുൽഖറും എത്തുന്നു 

സുധ കൊങ്കര സംവിധാനം ചെയ്യ്ത സൂര്യ നായകനായ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘സുരരൈ പോട്രേ’, ഈ ചിത്രത്തിന് ശേഷം വീണ്ടു ഈ കൂട്ടുകെട്ട് കൈകോർക്കുകയാണ്, എന്നാൽ ചിത്രത്തിൽ സൂര്യയെ കൂടാതെ മലയാളത്തിലെ പ്രേഷക പ്രീയരായ  നസ്രിയയും,…

സുധ കൊങ്കര സംവിധാനം ചെയ്യ്ത സൂര്യ നായകനായ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘സുരരൈ പോട്രേ’, ഈ ചിത്രത്തിന് ശേഷം വീണ്ടു ഈ കൂട്ടുകെട്ട് കൈകോർക്കുകയാണ്, എന്നാൽ ചിത്രത്തിൽ സൂര്യയെ കൂടാതെ മലയാളത്തിലെ പ്രേഷക പ്രീയരായ  നസ്രിയയും, ദുൽഖറും  വീണ്ടും ഒന്നിക്കുകയാണ്, ഇരുവരും ബാംഗ്ലൂർ ഡേയ്‌സ്  എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഇത്. ‘സൂര്യ 43 ‘ എന്നാണ് ചിത്രത്തിന് താൽക്കാലികമായി ഇട്ടിരിക്കുന്ന പേര്.

ചിത്രത്തിൽ വില്ലൻ കഥപാത്രവുമായി എത്തുന്നത് വിജയ് വർമ്മയാണ്, ജി വി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. 2 ഡി  എന്റർടൈൻമെന്റിന്റെ ബാനറിൽ ജ്യോതികയും, രാജശേഖർ പാണ്ഢ്യനുമാണ്  സൂര്യ 43  എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ സൂര്യക്കൊപ്പം പ്രധാന വേഷത്തിലാണ് ദുൽഖറും സൂര്യയും എത്തുന്നത്.

‘തിരുമനം എനും നിക്കാഹ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നസ്രിയ ചെയ്യുന്ന രണ്ടാമത്തെ തമിഴ്  ചിത്രമാണ് സൂര്യ 43, സുധ കൊങ്കരയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന  ഏഴാമത്തെ ചിത്രമാണ് ഇത്, സുധ കൊങ്കര, സൂര്യയുടെ സുരരൈ  പോട്രേ  തമിഴിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു.