‘അച്ഛന്‍ ഒരു ഗേ ആണല്ലേ’ ; മകന്റെ ചോദ്യത്തെപ്പറ്റി ‘സുധി കോഴിക്കോട്  

കാതല്‍ ദ കോര്‍ എന്ന മലയാളം ചിത്രം മിന്നും വിജയമായി മാറിയിരിക്കുകയാണ്. ജിയോ ബേബി സംവിധാനം ചെയ്‌ത്  മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കാതലിൽ ജ്യോതികയാണ്  നായിക ആയെത്തിയത്. അതേസമയം തന്നെ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു താരം സുധി കോഴിക്കോടാണ്. ചിത്രത്തില്‍ സുധി അവതരിപ്പിച്ച സ്വവർഗാനുരാഗിയായ തങ്കന്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയാണ്. ഒന്നുകില്‍ ഒരു ചരിത്രം അല്ലെങ്കില്‍ ഒരു വിവാദം എന്ന് പ്രതീക്ഷിച്ചാണ് കാതല്‍ ചെയ്തത് എന്നാണ് സുധി പറയുന്നത്.  മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തിലാണ് സുധിയുടെ പ്രതികരണം. തന്റെ കഥാപാത്രം ഗേ ആണെന്ന് അറിഞ്ഞപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നും താരം പറയുന്നു. മമ്മൂക്ക ചെയ്യാന്‍ തയ്യാറായി, പിന്നെ എന്തുകൊണ്ട് തനിക്ക് ചെയ്തൂ കൂടാ എന്നാണ് സുധി ചോദിക്കുന്നത്. സിനിമ വന്‍ വിജയമായതോടെ ഇപ്പോള്‍ എങ്ങും ചര്‍ച്ചാ വിഷയം കാതലാണ്. ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ചും സുധി സംസാരിക്കുന്നുണ്ട്. ചിത്രത്തിന് എതിരായ സൈബര്‍ ആക്രമണത്തെ കാര്യമായി കാണേണ്ടതില്ലെന്നും താരം പറയുന്നു.

സമൂഹം മാറുന്നു എന്നതിന്റെ തെളിവാണ് തങ്കന് ലഭിക്കുന്ന സ്വീകാര്യതയെന്നും സുധി പറയുന്നു. സിനിമ കണ്ട ശേഷം തന്റെ കുടുംബം പ്രതികരിച്ചതിനെക്കുറിച്ചും സുധി പറയുന്നുണ്ട്. എന്റെ കുടുംബം സിനിമ കണ്ടിട്ട് എന്നെ വിളിച്ചു. എന്റെ ചെറിയ മോന്‍ എന്നെ ഫോണ്‍ വിളിച്ചിട്ട് അച്ഛാ ഞാന്‍ സിനിമ കണ്ടു എന്ന് പറഞ്ഞു. മോന്‍ സിനിമ കണ്ടിട്ട് കരഞ്ഞോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ കരഞ്ഞിട്ടൊന്നും ഇല്ല എന്നാലും എനിക്ക് വിഷമം ആയിന്നു പറഞ്ഞു” എന്നാണ് സുധി പറയുന്നത്. അതേസമയം, ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന മോന്‍ ചോദിച്ചത് അച്ഛന്‍ ഒരു ഗേ ആണല്ലേ എന്നാണെന്നും സുധി തുറന്നു പറയുന്നു. ഞാന്‍ അവനോട് ഗേ എന്ന് പറഞ്ഞാല്‍ എന്താന്ന് അറിയോ എന്ന് ചോദിച്ചു. ആ എനിക്ക് അറിയാം എന്ന് അവന്‍ പറഞ്ഞു. ഞാന്‍ അവനോട് അച്ഛന്‍ വരട്ടെ കൂടുതല്‍ പറഞ്ഞു മനസിലാക്കി തരാം എന്നാണ് പറഞ്ഞതെന്നും സുധി പറയുന്നു. നമ്മള്‍ കുട്ടികളെ എഡ്യൂക്കേറ്റ് ചെയ്യണം എന്നും കുട്ടികള്‍ ഇതൊക്കെ മനസിലാക്കണമെന്നും സുധി പറയുന്നു. തന്റെ ഭാര്യയ്ക്കും സിനിമ ഇഷ്ടപ്പെട്ടുവെന്നും അസാധ്യ സിനിമ എന്നായിരുന്നു ഭാര്യയുടെ പ്രതികരണമെന്നും സുധി പറയുന്നു. നീ ഇത്രയും കാലം കഷ്ടപ്പെട്ടതിന്റെ റിസള്‍ട്ട് ആണ് ഈ വിജയം എന്നാണ് തന്റെ സുഹൃത്തുക്കള്‍ പറഞ്ഞതെന്നും സുധി പറയുന്നു.

അതേസമയം മമ്മൂട്ടിയ്ക്കൊപ്പമുള്ള സുധിയുടെ നാലാമത്തെ സിനിമയാണിത്. മുമ്പ് പാലേരി മാണിക്യത്തില്‍ പതിമൂന്ന് ദിവസത്തോളം അഭിനയിച്ചിരുന്നു. എന്നാല്‍ സിനിമയിലേക്ക് എത്തിയപ്പോള്‍ അതൊക്കെ കട്ട് ചെയ്തു പോവുകയായിരുന്നുവെന്നാണ് സുധി ഓര്‍ക്കുന്നത്. അതേസമയം, ഒരുപാട് സെറ്റുകളില്‍ പോയി പലരും അപമാനിച്ച് ഇറക്കി വിട്ട വേദനകള്‍ ഉണ്ടായിട്ടുണ്ടെന്നും സുധി വെളിപ്പെടുത്തുന്നു. എന്നാല്‍ തന്നെ സഹായിച്ചവരും ഉണ്ടെന്ന് സുധി പറയുന്നു. വേദനിപ്പിച്ചവരെ ഞാന്‍ കുറ്റപ്പെടുത്തുന്നുമില്ല. അത്രയേറെ വേദനകള്‍ അനുഭവിച്ചു വന്നതു കൊണ്ട് തന്നെ നല്ല സന്തോഷത്തിലാണ് ഇപ്പോഴെന്നും സുധി പറയുന്നു.

 

Hot this week

അതൊരു 10 വയസ്സുകാരി കുട്ടിയാണ്…വെറുതെ വിടൂ!!! അഭിലാഷ് പിള്ള

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ദേവനന്ദ. ഏറെ ആരാധകരെയാണ്...

അങ്ങനെ ഒന്നും എപ്പോഴും കാണാൻ കിട്ടുന്ന ഒന്നല്ല! നിറഞ്ഞ ചിരിയുമായി ആര്യൻ ഖാൻ, വീഡിയോ വൈറൽ

കിം​ഗ് ഖാൻ ഷാരുഖിന്റെ മകൻ എന്ന നിലയിൽ പ്രശസ്തനാണ് ആര്യൻ ഖാൻ....

ബോളിവുഡ് പോലും ഞെട്ടും! ബ്ലാക്കിൽ അതീവ സുന്ദരിയായ അഹാന, ചിത്രങ്ങൾ വൈറൽ

അച്ഛനും അമ്മയും മക്കളും അടക്കം ഒരു സെലിബ്രിറ്റി കുടുംബം ആണ് അഹാന...

മത്സരിച്ച് അഭിനയിക്കാൻ 2 പ്രതിഭകൾ; ഒരാൾ എഞ്ചിനിയർ, മറ്റൊരാൾ അരിമിൽ ഉടമ; ‘തെക്ക് വടക്ക്’ രണ്ടാമത്തെ ആമുഖ വീഡിയോ

വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന തെക്ക് വടക്ക് എന്ന സിനിമയുടെ...

ഫീൽ ​ഗുഡ് മാറ്റിവെച്ച ജിസ് ജോയ് ഇറങ്ങിയത് രണ്ടുംകൽപ്പിച്ച് തന്നെ! ബോക്സ് ഓഫീസിൽ പണം വാരി ‘തലവൻ’, 3 ദിവസത്തെ കളക്ഷൻ

ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി പ്രദർശനം തുടർന്ന് 'തലവൻ'. ആസിഫ്...

Topics

അതൊരു 10 വയസ്സുകാരി കുട്ടിയാണ്…വെറുതെ വിടൂ!!! അഭിലാഷ് പിള്ള

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ദേവനന്ദ. ഏറെ ആരാധകരെയാണ്...

അങ്ങനെ ഒന്നും എപ്പോഴും കാണാൻ കിട്ടുന്ന ഒന്നല്ല! നിറഞ്ഞ ചിരിയുമായി ആര്യൻ ഖാൻ, വീഡിയോ വൈറൽ

കിം​ഗ് ഖാൻ ഷാരുഖിന്റെ മകൻ എന്ന നിലയിൽ പ്രശസ്തനാണ് ആര്യൻ ഖാൻ....

ബോളിവുഡ് പോലും ഞെട്ടും! ബ്ലാക്കിൽ അതീവ സുന്ദരിയായ അഹാന, ചിത്രങ്ങൾ വൈറൽ

അച്ഛനും അമ്മയും മക്കളും അടക്കം ഒരു സെലിബ്രിറ്റി കുടുംബം ആണ് അഹാന...

മത്സരിച്ച് അഭിനയിക്കാൻ 2 പ്രതിഭകൾ; ഒരാൾ എഞ്ചിനിയർ, മറ്റൊരാൾ അരിമിൽ ഉടമ; ‘തെക്ക് വടക്ക്’ രണ്ടാമത്തെ ആമുഖ വീഡിയോ

വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന തെക്ക് വടക്ക് എന്ന സിനിമയുടെ...

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു!! ഒമര്‍ ലുലുവിനെതിരെ യുവനടിയുടെ പരാതി

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവനടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു....

നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് ഈ നേട്ടത്തിന് കാരണം!! സന്തോഷം പങ്കിട്ട് അഭിരാമി സുരേഷ്

സ്വരമാധുരി കൊണ്ട് ഏറെ ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് അഭിരാമി സുരേഷ്. പാട്ടും...

മോശം ചേഷ്ടകൾ കാണിച്ച ജാസ്മിന് വാണിംഗ് കൊടുത്ത് ബിഗ്ഗ്‌ബോസ്

ടിക്കറ്റ് റ്റു ഫിനാലെ ടാസ്കുകളാണ് ഇപ്പോൾ ഹൗസിൽ നടന്നുകൊണ്ടിരിക്കുന്നത്. ടാസ്കിനിടയിൽ നിരുത്തരവാദപരമായി...

Related Articles

Popular Categories