ഗോള്‍ഡ്’ ടൈറ്റിലിൽ ഒളിച്ചിരുന്ന ബ്രില്യന്‍സ് ; വെളിപ്പെടുത്തി  അല്‍ഫോന്‍സ് പുത്രന്‍

കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന പ്രേമം എന്ന  ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ​ഗോള്‍ഡ്…

കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന പ്രേമം എന്ന  ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ​ഗോള്‍ഡ് എന്ന മലയാള ചിത്രം. പൃഥ്വിരാജ് സുകുമാരന്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. സംവിധാനത്തിന് പുറനെ എഡിറ്റിങ്ങ്, വിഷ്വല്‍ എഫക്റ്റ്, സ്റ്റണ്ട്, ആനിമേഷന്‍, കളര്‍ ഗ്രേഡിങ് തുടങ്ങിയവയെല്ലാം തന്നെ  നിര്‍വ്വഹിച്ചത് അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ്.എന്നാല്‍ പ്രേക്ഷക പ്രീതി നേടാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. പ്രതീക്ഷിച്ചത് കിട്ടാതെ പോയ പ്രേക്ഷകരില്‍ നിന്ന് വലിയ രീതിയില്‍ ചിത്രത്തിനെതിരെ ട്രോളുകളും ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുക പോലും ചെയ്തിരുന്നു. ഇപ്പോഴിതാ ​ഗോള്‍ഡ് സിനിമയുടെ ടൈറ്റിലില്‍ തങ്ങള്‍ ഒളിപ്പിച്ചു വച്ചിരുന്ന, ഇതുവരെ ആരും കണ്ടെത്താതിരുന്ന ഒരു കാര്യം വിശദീകരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ  അൽഫോൻസ് പുത്രൻ.

മഞ്ഞയും നീലയും നിറങ്ങളില്‍ ഇം​ഗ്ലീഷ് ക്യാപിറ്റല്‍ അക്ഷരങ്ങളിലായിരുന്നു ചിത്രത്തിന്‍റെ ടൈറ്റില്‍ ഡിസൈൻ ചെയ്തത്. ഇതില്‍ ‘ഒ’ എന്ന ഇം​ഗ്ലീഷ് അക്ഷരത്തിലാണ് ഒളിപ്പിച്ചു വച്ച ബ്രില്യന്‍സ്. ഒയുടെ പുറം വൃത്താകൃതിയിലും അകം ചതുരാകൃതിയിലുമാണ് ഉള്ളത്. എന്നാല്‍ ടൈറ്റിലിലെ ഈ ‘ഒ’ വലുതാക്കി നോക്കിയാല്‍ ഒരു കാര്യം കാണാൻ കഴിയും. ഒരു ബ്ലൂടൂത്ത് സ്പീക്കറാണ് ആ അക്ഷരത്തില്‍ കാണാനാവുക. ചിത്രത്തിന്‍റെ കഥ അറിയാവുന്നവരെ സംബന്ധിച്ച് ആ സ്പീക്കറിന് ചുറ്റുമുള്ള മഞ്ഞ നിറം സ്വര്‍ണ്ണത്തെ സൂചിപ്പിക്കുന്നതാണെന്നും വ്യാഖ്യാനിക്കാം എന്നുമാണ് അൽഫോൻസ് പുത്രൻ പറയുന്നത്. അതേസമയം മല്ലിക സുകുമാരന്‍, അജ്മൽ അമീർ, ചെമ്പന്‍ വിനോദ് ജോസ്, സൈജു കുറുപ്പ്, ഷമ്മി തിലകന്‍, അബു സലിം, ഷെബിൻ ബെൻസൺതുടങ്ങി വന്‍താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രേത്യേകതയും ഗോള്‍ഡ് എന്ന ചിത്രത്തിനുണ്ട്. പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന ഒരു മൊബൈൽ കടയുടെ ഉടമയായ ജോഷിയിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്

ആരോ അവരുടെ ഗേറ്റിൽ സ്പീക്കറുകൾ നിറച്ച ഒരു ലോറി പാർക്ക് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് മല്ലിക സുകുമാരൻ അവതരിപ്പിച്ച ജോഷിയുടെ  അമ്മ ഉറക്കത്തിൽ കിടന്ന ജോഷിയെ വിളിച്ചുണർത്തുന്നു. പോലീസിൽ പരാതിപ്പെട്ടിട്ടും ലോറി കുറച്ച് ദിവസത്തേക്ക് അവിടെത്തന്നെ കിടക്കുകയാണ്. ലോറിയിൽ ഉള്ളത് വെറും സ്പീക്കറുകളല്ല, മറിച്ച് സ്വർണ്ണക്കട്ടികളാണെന്ന് മനസ്സിലാകുന്നത്‌ ജോഷിയെ അത്ഭുതപ്പെടുത്തുന്നു. അതേസമയം തന്നെ ഷമ്മി തിലകന്റെ കഥാപാത്രമായ  ഉണ്ണികൃഷ്ണൻ എന്ന വ്യവസായി നയൻ‌താര അവതരിപ്പിക്കുന്ന തന്റെ മകൾ സുമംഗലിക്ക് ഒരു സമ്പന്ന കുടുംബത്തിലെ പയ്യനൊപ്പം കല്യാണം നിശ്ചയിക്കുന്നു. ഉണ്ണികൃഷ്ണനും സ്വർണക്കട്ടികളുമായി എന്ത് ബന്ധം? ആരാണ് വാഹനം പാർക്ക് ചെയ്തത്? ജോഷി ഇത് മുതലെടുക്കുമോ? എന്നുള്ള ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമായിരുന്നു ഗോൾഡിന്റെ ക്ലൈമാക്സ്. വെറും രണ്ട് സിനിമകളിലൂടെയാണ് അൽഫോൺസ് പുത്രൻ തനിക്കായി ഒരു ആരാധനാക്രമം വളർത്തിയെടുത്തത്. സ്വാഭാവികമായും, ഇത് അദ്ദേഹത്തിന്റെ തിരിച്ചുവരവ് ചിത്രമായതിനാൽ ഗോൾഡിനെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിച്ചിരുന്നു . എന്തായാലും അൽഫോൺസിൽ നിന്ന് ആരാധകർ പ്രതീക്ഷിച്ച തിരിച്ചു വരവ് ചിത്രമായിരുന്നില്ല  ഗോൾഡ്. പ്രേക്ഷക പ്രീതി നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.