ജയലളിതയുടെ മന്ത്രിസഭയിലെ അംഗമായിരുന്നു അന്നത്തെ ആ ഗോസിപ്പിന് പിന്നിൽ

ഒരു സമയത്ത് അഭിനയത്തിൽ സജീവമായി നിന്ന താരമാണ് സുകന്യ. നിരവധി മലയാള സിനിമയുടെ ഭാഗമായ സുകന്യയ്ക്ക് മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം നിരവധി ചിത്രങ്ങൾ ചെയ്യാനുള്ള അവസരം താരത്തിന് ലഭിച്ചു. എവർഗ്രീൻ നായികമാരുടെ പട്ടികയിൽ ഉൾപ്പെടുന്ന താരമായ സുകന്യ നിരവധി നല്ല കഥാപാത്രങ്ങൾ പ്രക്ഷകർക്കായി സമ്മാനിച്ചു. മലയാളത്തിന് പുറമെ മാറ്റ് പല ഭാഷകളിലും സുകന്യക്ക് അഭിനയിക്കാൻ അവസരം ലഭിക്കുകയുണ്ടായി. എന്നാൽ തന്റെ കരിയറിൽ ചില ഗോസിപ്പുകളും താരത്തിനെതിരെ ഉണ്ടായിരുന്നു. പൊതുവെ ഗോസിപ്പുകളിൽ ഇടം പിടിക്കാത്ത സുകന്യയുടെ കരിയറിനെ ഈ ഗോസിപ്പ് വളരെ മോശമായി തന്നെ ബാധിച്ചു എന്ന് പറയാം.

ഇപ്പോഴിതാ ഇതിനെ കുറിച്ച് മാധ്യമപ്രവർത്തകൻ ആയ ബയിൽവാൻ രംഗനാഥൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കരിയറിൽ അധികം ഗോസിപ്പുകൾ ഒന്നും കേൾക്കാത്ത ഒരു നടി ആയിരുന്നു സുകന്യ. കരിയറിൽ തിളങ്ങി നിന്ന സമയത്ത് ആണ് സുകന്യ വിവാഹിത ആകുന്നതും ഭർത്താവുമൊത്ത് അമേരിക്കയിലേക്ക് പോകുന്നതും. എന്നാൽ നാട്ടിൽ എങ്ങോട്ട് തിരിഞ്ഞാലും സഹായത്തിന് ആളുകൾ ഉണ്ടായിരുന്ന സുകന്യയ്ക്ക് അമേരിക്കയിൽ എത്തിയപ്പോൾ എല്ലാ കാര്യങ്ങളും സ്വയം ചെയ്യേണ്ട അവസ്ഥ ആയി. ആഡംബരത്തിൽ ജീവിത താരത്തിന് അത് അഡ്ജസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. മാത്രമല്ല, ഭർത്താവുമായി അസ്വാരസ്വങ്ങൾ ഉണ്ടായത്തോടെ സുകന്യ പിരിയാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ അമേരിക്കയിൽ നിന്ന് നാട്ടിൽ എത്തിയ സുകന്യ വിവാഹ മോചനത്തിന് ശ്രമിച്ചപ്പോൾ അമേരിക്കയിൽ വെച്ച് നടന്ന വിവാഹത്തിന് ഇന്ത്യയിൽ സാധുത ഇല്ല എന്നറിഞ്ഞു. വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വന്ന സമയത്ത് ആണ് സുകന്യ ഒരു മന്ത്രിയുമായി അടുപ്പത്തിൽ ആകുന്നത് എന്നും ഇവർ തമ്മിൽ രഹസ്യ ബന്ധം ഉണ്ടെന്നും ഉള്ള വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട് എന്ന് അറിയില്ല എന്നും ജയലളിതയുടെ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ആൾ ആണ് ഇദ്ദേഹം എന്നും അയാൾ ഇപ്പോഴും രാഷ്ട്രീയത്തിൽ സജീവമാണ്. എന്നാൽ ഈ ഗോസിപ്പ് സുകന്യയുടെ കരിയറിനെ തന്നെ ബാധിച്ചു എന്നും താരത്തിന്റെ ഡിമാൻഡ് കുറഞ്ഞു എന്നുമാണ് ബയിൽവാൻ പറയുന്നത്.