സണ്ണി ലിയോൺ ബിഗ് ബോസ്സിലേക്ക് ; വീഡിയോ പങ്കുവെച്ച് താരം

ഒട്ടനവധി ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് സണ്ണി ലിയോൺ. നൃത്തച്ചുവടുകൾ കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധക മനം കീഴടക്കിയ സണ്ണി ലിയോൺ സമൂഹമാധ്യമങ്ങളിലും സജീവമാണ്. മക്കൾക്കും ഭർത്താവിനും ഒപ്പമുള്ള വിശേഷങ്ങളുമായി താരം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

പലപ്പോഴും ആ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിൽ ഇപ്പോൾ താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. താൻ ബിഗ് ബോസ് ഓടിടിയിലേക്ക് പോകുകയാണ് എന്നാണ് താരം വിഡിയോയിൽ പറഞ്ഞിരിക്കുന്നത്.

ഇതോടെ മല്സരാര്ഥിയായി ആണോ എന്നായിരുന്നു ആരാധകരുടെ സംശയം. എന്നാൽ മത്സരാർത്ഥിയായ അല്ല താൻ ബിഗ് ബോസ്സിലേക്ക് പോകുന്നതെന്നും താരം വിഡിയോയിൽ പറയുന്നുണ്ട്. താൻ എന്തിനാണ് ബിഗ് ബോസ്സിലേക്ക് പോകുന്നതെന്ന് കണ്ടെത്തിക്കൊള്ളാനാണ് താരം വീഡിയോയിലൂടെ ആരാധകരോട് പറഞ്ഞിരിക്കുന്നത്. ആരാധകരും ഇപ്പോൾ അത് അറിയാനുള്ള കാത്തിരിപ്പിലാണ്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.