Categories: Film News

മലയാളികൾക്ക് സുരക്ഷിതമായ വിഷു ആശംസിച്ച് സണ്ണി ലിയോൺ

ലയാളികള്‍ക്ക് വിഷു ആശംസകളുമായി ബോളിവുഡ് നടി സണ്ണി ലിയോണ്‍. ടിക്‌ടോകിലൂടെയാണ് താരം ആശംസകളുമായി രം​ഗത്തെത്തിയത്. ആശംസകള്‍ക്കൊപ്പം നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ സുരക്ഷിതമായി ഇരിക്കാനും അവര്‍ പറയുന്നു.’സുരക്ഷിതരായി വീട്ടിലിരുന്ന് കൊണ്ട് ഈ വര്‍ഷം എല്ലാവരും വിഷു ആഘോഷിക്കുക. എല്ലാ മലയാളികള്‍ക്കും സുരക്ഷിതമായ ഒരു വിഷു ആശംസിക്കുന്നു’ എന്ന കുറിപ്പും സണ്ണി ലിയോണ്‍ വീഡിയോക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.’

വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് നമ്മള്‍ ഓരോരുത്തരും കടന്നുപോകുന്നത്. എന്നാലും എല്ലാവരും വീട്ടിലിരിക്കുക, സുരക്ഷിതരായിരിക്കുക’ എന്നും വീഡിയോയില്‍ സണ്ണി പറയുന്നു.

Krithika Kannan