പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പൃഥ്വിരാജും സുപ്രിയയും, പ്രണയിച്ച് വിവാഹം ചെയ്ത ജോഡികൾ ആണിവർ, വിവാഹ ശേഷം ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് ജോലി ഉപേക്ഷിക്കുകയായിരുന്നു സുപ്രിയ. തന്റെ എല്ലാ സ്വഭാവങ്ങളും ഭാവങ്ങളുമൊക്കെ കണ്ടതും മനസ്സിലാക്കിയതും സുപ്രിയയാണെന്ന് പൃഥ്വിയും സാക്ഷ്യപ്പെടുത്തിയിരുന്നു. സുപ്രിയയും പൃഥ്വിരാജും വിവാഹിതരായിട്ട് 9 വര്‍ഷമായിരിക്കുകയാണ്. വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഇവര്‍ക്ക് ആശംസ നേര്‍ന്ന് ആരാധകരും താരങ്ങളുമൊക്കെ എത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റേയും സുപ്രിയയുടേയും പോസ്റ്റും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ആടുജീവിതത്തിന്റെ ഷൂട്ടിംഗിലാണ് പൃഥ്വിരാജ് ഇപ്പോള്‍. പ്രിയതമന് അരികിലില്ലാത്ത ആദ്യത്തെ വിവാഹ വാര്‍ഷികമാണ് ഇതെന്ന് സുപ്രിയ കുറിച്ചിട്ടുണ്ട്. 9 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഇതാദ്യമായാണ് വെഡ്ഡിങ് ആനിവേഴ്സറി ദിനത്തില്‍ പൃഥ്വിരാജ് ഒപ്പമില്ലാത്തതെന്ന്് സുപ്രിയ പറയുന്നു. വിവാഹ ഫോട്ടോയും പങ്കുവെച്ചായിരുന്നു താരപത്നിയുടെ കുറിപ്പ്. പൃഥി തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ് താനെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. വിഷുവിനും പൃഥ്വി ഒപ്പമില്ലായിരുന്നു.