Categories: Film News

ഞാന്‍ റിമ കല്ലിങ്കലിനെ കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല:സുരഭി ലക്ഷ്മി

മലയാളത്തിലെ യുവനടിമാരില്‍ തന്റെ്അഭിനയം കൊണ്ടും സംസാരശൈലി കൊണ്ടും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന നടിയാണ് സുരഭി ലക്ഷ്മി. ഇപ്പോഴിതാ തന്നെക്കുറിച്ച് വന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കുകയാണ് നടി.തന്റെ പേരില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് സുരഭി പറയുന്നു.

സുരഭി ലക്ഷ്മി അമൃത ടിവിയിലെ റെഡ് കാര്‍പറ്റ് പരിപാടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ” ഞാനും എന്റെ സഹോദരനും കൂടി കൊല്ലൂര്‍ മൂകാംബികയില്‍ അടുത്തിടെ പോയിരുന്നു. അന്നവിടെ അധികം ആള്‍ ഇല്ലായിരുന്നു. ഞാന്‍ ഒരു ഫോട്ടോ എടുത്ത് ജഗദംബികേ മൂകാംബികേ എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കുറച്ച് സമയം കഴിഞ്ഞ  വന്ന ന്യൂസ് ജഗത് ബികെ സുരഭി ലക്ഷ്മിയുടെ പുതിയ വരന്‍. അവര്‍ ജഗദംബികേ എന്നുള്ളത് പിരിച്ചെഴുതിയിരിക്കുന്നു,”എന്നാണ് സുരഭി ലക്ഷ്മി പറഞ്ഞത്.


നേരത്തെ യുവനടി റിമ കല്ലിങ്കല്‍ എന്റെ വേഷങ്ങള്‍ നഷ്ടപ്പെടുത്തി എന്നൊരു ഓണ്‍ലൈന്‍ ന്യൂസ് വന്നിരുന്നു. ദേശീയ അവാര്‍ഡ് കിട്ടിയ സമയത്ത് എന്റെ നാട്ടിലെ സ്വീകരണം പരിപാടിയില്‍ ഇവരെല്ലാം വന്നിരുന്നു.അന്നി റിമ നല്ല ഉദ്ദേശ്യത്തില്‍ സുരഭി ലക്ഷമിയെ ഇനി ചെറിയ വേഷങ്ങളിലേക്ക് വിളിക്കരുത് വലിയ വേഷങ്ങളിലേക്ക് വിളിക്കണമെന്ന് പറഞ്ഞു. എന്നാല്‍ താനിത് ഒരു അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ വന്ന ന്യൂസ് ഇങ്ങനെയാണ് നടി സുരഭി ലക്ഷ്മിയുടെ അവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണം റിമകല്ലിങ്കല്‍ ആണ്. ഇങ്ങനെയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയെന്നും സുരഭി കൂട്ടിച്ചേര്‍ത്തു.

Aiswarya Aishu