ലൂര്‍ദ്ദ്പള്ളിയില്‍ സ്വര്‍ണ്ണകൊന്ത സമർപ്പിച്ചും കരുണാകരന്റെ സ്‌മൃതി കുടീരം സന്ദർശിച്ചും സുരേഷ് ഗോപി

തൃശൂരിലെ ലൂര്‍ദ്ദ് മാതാവ് പള്ളിയില്‍ എത്തി സ്വര്‍ണ്ണകൊന്ത സമർപ്പിച്ച സുരേഷ് ഗോപി കരുണാകരന്റെ സ്‌മൃതി കുടീരത്തിൽ എത്തി പുഷ്പ്പാർച്ചനയും നടത്തി. നേരുത്തെ ലൂർദ്ദ് മാതാവിന് സ്വർണ്ണ കിരീടം നൽകുന്നതിന്റെ വിഡിയോകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം കേന്ദ്ര മന്ത്രിയായി തിരിയെ എത്തിയതിനു ശേഷം മാതാവിന് സ്വർണ്ണ കൊന്ത സുരേഷ് ഗോപി കഴുത്തിൽ അണിയിക്കുകയായിരുന്നു. നേരത്തേ കെ. കരുണകരന്റെ തൃശൂരിലെ മുരളീമന്ദിരം സന്ദര്‍ശിച്ച സുരേഷ്‌ഗോപി താൻ രാഷ്ട്രീയം നോക്കിയല്ല, പകരം തന്റെ ഗുരുത്വം ആണ് താൻ നിർവഹിച്ചത് എന്നും പ്രതികരിച്ചിരുന്നു.

ഇപ്പോൾ കരുണാകരന്റെ സ്മൃതി കുടീരവും സുരേഷ് ഗോപി സന്ദര്‍ശിച്ചിരിക്കുകയാണ്. കേരളത്തിലെ കോൺഗ്രസ്സിന്റെ പിതാവാണ് കെ കരുണാകരൻ എന്നും അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത് ഒരിക്കലും താൻ രാഷ്ട്രീയം നോക്കിയല്ല എന്നും തന്റെ കടമയാണ് താൻ ചെയ്‌തത്‌ എന്നും സുരേഷ് ഗോപി അന്ന് പ്രതികരിച്ചിരുന്നു. ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കെ. കരുണാകരന്റെ ഭാര്യ കല്ല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി ദീപ സ്തംഭമാണെന്നും ഭാരതത്തിന്റെ മാതാവാണെന്നും ആണ് വിശേഷിപ്പിച്ചത്.

തന്റെ ഈ സന്ദർശനത്തിൽ ഒരിക്കലും രാഷ്ട്രീയം ഇല്ലെന്നും ഗുരുക്കളോടുള്ള തന്റെ കടമകൾ മാത്രമാണ് താൻ ഇതിലൂടെ ചെയ്യുന്നത് എന്നും മറ്റൊരു തരത്തിൽ ഇതിനെ നോക്കി കാണരുത് എന്നുമാണ് സുരേഷ് ഗോപി പ്രതികരിച്ചത്. കെ റെയിൽ വേണ്ടെന്നും അത് ജനങ്ങളോടുള്ള ദ്രോഹം ആണെന്നും ജനങ്ങൾക്ക് ദ്രോഹം വരാത്ത എന്ത് വികസനത്തിനും താൻ കൂടെ നിൽക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.