ഇപ്പോഴും ഞാനൊന്നും പറഞ്ഞിട്ടില്ല, എനിക്ക് പേടിയാണ്, സുരേഷ് ഗോപി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ സുരേഷ് ഗോപിയുടെ പേരാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്നത്. മാധ്യമപ്രവർത്തയുടെ ശരീരത്തിൽ അനുവാദമില്ലാതെ പിടിച്ചു എന്ന ഗുരുതര ആരോപണം ആണ് സോഷ്യൽ മീഡിയയിൽ സുരേഷ് ഗോപിക്ക് നേരെ ഉയർന്നത്.…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ സുരേഷ് ഗോപിയുടെ പേരാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്നത്. മാധ്യമപ്രവർത്തയുടെ ശരീരത്തിൽ അനുവാദമില്ലാതെ പിടിച്ചു എന്ന ഗുരുതര ആരോപണം ആണ് സോഷ്യൽ മീഡിയയിൽ സുരേഷ് ഗോപിക്ക് നേരെ ഉയർന്നത്. എന്നാൽ സുരേഷ് ഗോപി ഈ വിഷയത്തിൽ നിരപരാധി ആണെന്നും തെറ്റായ ഉദ്ദേശത്തോടെ അദ്ദേഹം ഇന്ന് വരെ ഒരു സ്ത്രീകളോടും പെരുമാറിയിട്ടില്ല എന്നുമാണ് ഒരു വിഭാഗം ആളുകളും ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. മാധ്യമ പ്രവർത്തക സുരേഷ് ഗോപിക്കെതിരെ കേസും കൊടുത്തിരുന്നു. എന്നാൽ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ ഗരുഡൻ കഴിഞ്ഞ ദിവസം മുതൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ചിത്രം മികച്ച പ്രേക്ഷക പിന്തുണയോടെയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.

ഈ അവസരത്തിൽ തൃശൂർ ഗിരിജ തിയേറ്ററിൽ സ്ത്രീകൾക്ക് മാത്രമായുള്ള ഗരുഢന്റെ സ്പെഷ്യൽ ഷോയിൽ പങ്കെടുക്കാൻ എത്തിയ സുരേഷ് ഗോപിയോട് മാധ്യമപ്രവർത്തക ചോദിച്ച ചോദ്യവും അതിനു സുരേഷ് ഗോപി നൽകിയ മറുപടിയുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമയെ കുറിച്ച് അഭിപ്രായങ്ങൾ ചോദിക്കുന്നതിന് പകരം സുരേഷ് ഗോപിയെ കുറിച്ച് പ്രകോപനപരമായ രീതിയിൽ സംസാരിച്ചും കോടതിയെ വിമർശിച്ചും ആയിരുന്നു ഈ മാധ്യമപ്രവർത്തക സംസാരിച്ചത്. എന്നാൽ ഇതിനു സുരേഷ്‌ ഗോപി നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, ആളാവാൻ വരരുത്. കോടതിയാണ് നോക്കുന്നത്. അവര് നോക്കിക്കോളും.

റിപ്പോർട്ടർ ചാനലിൻറെ വക്താവ് ഇവിടെ വന്ന് എന്ത് കോടതി എന്നാണ് ചോദിച്ചിരിക്കുന്നത്. നിങ്ങൾക്ക് തുടരണമെന്ന് ആഗ്രഹമുണ്ടോ? എങ്കിൽ പറയൂ. അവരോട് പുറത്തുപോകാൻ പറ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഈശ്വരാനുഗ്രഹം കൊണ്ട് ഇപ്പോൾ എന്റെ സിനിമ ഓടിക്കൊണ്ടിരിക്കുകയാണ്. അത് ആളുകൾ ആസ്വദിച്ച് കാണുകയാണ്. ഇപ്പോഴും ഞാൻ ഒന്നും തെറ്റായിട്ട് പറഞ്ഞിട്ടില്ല. എനിക്ക് പേടിയാണ്. മാറിനിൽക്കാൻ മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു. അതിനുള്ള അവകാശം എനിക്ക് ഇല്ലേ, അതിന് വാർത്താ കച്ചവടക്കാരൻ ക്ലാസെടുത്തു വിട്ടിരിക്കുന്ന വാചകങ്ങളൊന്നും ഇവിടെ എഴുന്നള്ളിക്കണ്ട കാര്യമില്ല. അവർ ഇപ്പോൾ കോടതിയെയാണ് പുച്ഛിച്ചിരിക്കുന്നത്. ഞാനാ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത് എന്നുമാണ് സുരേഷ് ഗോപി പറയുന്നത്.