പ്രതിഫലം കൂട്ടിയത് തിരിച്ചടി? സുരേഷ്ഗോപിയെ നായകനാക്കാൻ നിർമ്മാതാക്കൾക്ക് മടി

തൻ്റെ രാജ്യസഭാ കാലാവധി കഴിഞ്ഞതിനു പിന്നാലെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സിനിമാരംഗത്ത്സ ജീവമാകാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിൻ്റേതായി ഒടുവിൽ പുറത്തുവന്ന ഗരുഡൻ എന്ന സിനിമ തീയറ്ററുകളിൽ ചലനമുണ്ടാക്കി കടന്നുപോയിരുന്നു. ബോക്സോഫീസ് റിപ്പോർട്ടുകളിലൊക്കെ ചിത്രത്തിന് പോസിറ്റീവായ അഭിപ്രായങ്ങളായിരുന്നു ഉയർന്നിരുന്നത്. ഗരുഡൻ്റെ വിജയത്തെ തുടർന്ന് സുരേഷ് ഗോപി തൻ്റെ പ്രതിഫലം വർദ്ധിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ സിനിമാ ലോകത്തു നിന്ന് പുറത്തു വന്നിരുന്നു. സാധാരണഗതിയിൽ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് അഞ്ചു കോടി രൂപ പ്രതിഫലമാണ് സുരേഷ് ഗോപി വാങ്ങിക്കൊണ്ടിരുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇപ്പോൾ ഇപ്പോൾ റിലാസായ ഗരുഡൻ വിജയിച്ചതോടെ സുരേഷ് ഗോപി തൻ്റെ പ്രതിഫലം കുത്തനെ വർധിപ്പിച്ചു എന്നാണ് വിവരം. അഞ്ചു കോടി രൂപ പ്രതിഫലം വാങ്ങിക്കൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ ഏഴ് കോടിയാണ് സുരേഷ് ഗോപി ആവശ്യപ്പെടുന്നതെന്നും വിവരങ്ങൾ പുറത്തുവരുന്നു.

നിലവിൽ എഗ്രിമെൻ്റ് ഒപ്പുവച്ചിരിക്കുന്ന ചിത്രങ്ങൾ ഒഴിച്ച് ഇനി അഭിനയിക്കുന്ന ചിത്രങ്ങൾക്ക് പുതിയ പ്രതിഫല നിരക്കായിരിക്കുമെന്നും സിനിമ രംഗത്ത് സംസാരമുണ്ട്. അതേസമയം സുരേഷ്ഗോപി പ്രതിഫലം വർദ്ധിപ്പിച്ചതോടെ അദ്ദേഹത്തെ വച്ച് പ്ലാൻ ചെയ്യാനിരുന്ന പല പ്രോജക്ടുകളും നിർമ്മാതാക്കൾ ഉപേക്ഷിച്ചതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഏഴുകോടി രൂപയോളം സുരേഷ്ഗോപിക്ക് പ്രതിഫലം നൽകേണ്ടി വരുമ്പോൾ ചിത്രത്തിന് മുതൽമുടക്ക് ഏകദേശം 15- 20 കോടിയാകും. അത്രയും തുക സുരേഷ്ഗോപിയുടെ താരമൂല്യം വഴി തിരിച്ചു ലഭിക്കുക പ്രമയാസമാണെന്നാണ് നിർമ്മാതാക്കളുടെ വാദം. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞാൽ മറ്റൊന്നും സുരേഷ്ഗോപിയുടേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുമില്ല. എന്നാൽ പ്രതിഫല വർദ്ധനവിൽ തെറ്റില്ലെന്ന വാദമാണ് സുരേഷ്ഗോപിയോട് അടുപ്പമുള്ളവർ ഉയർത്തുന്നത്. മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ വളരെ കുറവാണ് സുരേഷ് ഗോപിയുടെ പ്രതിഫലമെന്നും അതുകൊണ്ടുതന്നെ പ്രതിഫലവർദ്ധനവ് വിവാദമാകേണ്ട കാര്യമില്ലെന്നുമാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം കുറച്ചുനാൾ രാഷ്ട്രീയം കുറച്ചുനാൾ സിനിമ എന്ന രീതിയിൽ അഭിനയവും പൊതുപ്രവർത്തനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സുരേഷ് ഗോപിക്ക് പ്രതിഫല വർദ്ധനവ് തിരിച്ചടിയാകുമെന്നാണ് മലയാള സിനിമ രംഗത്ത് പൊതുവേയുള്ള സംസാരം.  അതേസമയം ഈ വര്‍ഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ ഹിറ്റ്് ആയ സിനിമകളില്‍ ഒന്നാണ് ‘ഗരുഡന്‍’. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന്റെ ഫൈനല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ട്രേഡ് അനലിസ്റ്റുകള്‍. ഗരുഡന്‍ ആകെ നേടിയത് 26.5 കോടി രൂപ എന്നാണ്  ഫ്രൈഡേ മാറ്റ്‌നി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഗരുഡന്‍ 16.25 കോടി രൂപയും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് 1.25 കോടിയും വിദേശത്ത് നിന്ന് ഒമ്പത് കോടിയുമാണ് ആകെ നേടിയിരിക്കുന്നത്. ഗരുഡന്‍ ഒരു ക്രൈം ത്രില്ലര്‍ ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. അരുണ്‍ വര്‍മയാണ് സംവിധാനം. മിഥുന്‍ മാനുവേല്‍ തോമസ് തിരക്കഥയെഴുതിയ ഗരുഡന്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മിച്ചത്. സമീപകാലത്ത് മലയാളത്തിലുള്ള മികച്ച ത്രില്ലര്‍ സിനിമ എന്നാണ് ഗരുഡന്‍ കണ്ടവര്‍ അഭിപ്രായപ്പെട്ടത്. സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും ചിത്രത്തിലെ പ്രകടനത്തെയും പ്രേക്ഷകര്‍ പ്രശംസിച്ചിരുന്നു. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്.നവംബര്‍ മൂന്നിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം 29 ദിവസങ്ങള്‍ക്ക് ശേഷം ഒടിടിയില്‍ എത്തി.ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഗരുഡന്‍ കാണാന്‍ ആകുക.’