Categories: Film News

നിലത്തിരുന്ന് ഗരുഡന്‍ ആസ്വദിച്ച് കണ്ട് സുരേഷ് ഗോപി!!

സുരേഷ് ഗോപിയെയും ബിജു മേനോനെയും പ്രധാന കഥാപാത്രമാക്കി അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ഗരുഡന്‍’ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗരുഡന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ ഒരുക്കുന്ന തിരക്കഥയാണ് ഗരുഡന്റേത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ഗരുഡന്‍ നിര്‍മ്മിക്കുന്നത്. അഭിരാമിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.


ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യൂ ഷോ നിലത്തിരുന്ന് കണ്ട് ആസ്വദിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. കൊച്ചി പിവിആറിലായിരുന്നു സിനിമയുടെ പ്രത്യേക പ്രിവ്യു ഷോ. പ്രത്യേക ഷോയില്‍ ഗരുഡന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ജോഷി, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം, മേജര്‍ രവി തുടങ്ങി മലയാള സിനിമയിലെ നിരവധിപ്പേര്‍ പ്രിവ്യു ഷോയ്ക്ക്
എത്തിയിരുന്നു.

സുരേഷ് ഗോപി നിലത്തിരുന്ന് ചിത്രം ആസ്വദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സിനിമയുടെ ഇടവേളയ്ക്കിടെ കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ആഘോഷം നടത്തിയതും

ശ്രദ്ധേയമായിരുന്നു. സുരേഷ് ഗോപി, അഭിരാമി, മാളവിക, ലിസ്റ്റിന്‍ സ്റ്റിഫന്‍, ജഗദീഷ്, സിദ്ദീഖ്, സംവിധായകന്‍ അരുണ്‍ വര്‍മ, തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ്, സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് തുടങ്ങി ഗരുഡന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരെല്ലാം പ്രിവ്യു ഷോയില്‍ പങ്കെടുത്തു.

Anu