സുരേഷ് ഗോപിയുടെ മകൾ വിവാഹിതയാകുന്നു ; വരൻ മാവേലിക്കര സ്വദേശി

മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. അഭിനേതാവ് എന്നതിനപ്പുറം ജനപ്രിയനായ ഒരു സാമൂഹിക പ്രവർത്തകനും രാഷ്ട്രീയക്കാരനുമാണ് സുരേഷ് ഗോപി. അതുകൊണ്ട് തന്നെ താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

സുരേഷ് ഗോപിയെ പോലെ തന്നെ താരത്തിന്റെ മക്കൾക്കും ആരാധകർ ഏറെയാണ്. അത്തരത്തിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകാൻ പോവുകയാണ്. മാവേലിക്കര സ്വദേശിയും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയെ വിവാഹം കഴിക്കാൻ പോകുന്നത്.

സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽവച്ച് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹം ജനുവരി 17ന് ഗുരുവായൂരിൽ വച്ച് നടക്കും. താരകുടുംബത്തിന്റെ ഈ ഒരു വിശേഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.