സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ അപകടം, ഷോക്കേറ്റ് രണ്ട് ആരാധകർ മരിച്ചു

തമിഴ് നടൻ സൂര്യയുടെ 48-ാം ജന്മദിനമാണ് ഇന്ന്. പതിവ്പോലെ തന്നെ തെന്നിന്ത്യയിൽ ആരാധകർ വലിയ ആഘോഷത്തിലായിരുന്നു. വിവിധ ഇടങ്ങളിലായി താരത്തിന്റെ ജന്മദിനം ആഘോഷം നടന്നിരുന്നു. വമ്പൻ കട്ടൗട്ടുകളും മറ്റ് പരിപാടികളും നടത്തിയുള്ള ആഘോഷങ്ങളാണ് നടത്തുന്നത്.

താരത്തിന്റെ പിറന്നാൾ ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് ആരാധകർ മരണപ്പെട്ടു. 19ഉം 20ഉം വയസുള്ള ആന്ധ്രാപ്രദേശ് സ്വദേശികളാണ് മരണപ്പെട്ടത്. നടന്റെ ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടയിൽ അടുത്തുള്ള ലൈൻ കമ്പിയിൽ നിന്ന് ഷോക്ക് ഏൽക്കുകയായിരുന്നു.

നിരവധി ആരാധകരും താരങ്ങളും സൂര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയത്. താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ആശംസകൾ നേർന്നിരുന്നു.
‘പ്രിയ സൂര്യയ്ക്ക് ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾക്ക് ഒരു മികച്ച വർഷം ഉണ്ടാകുന്നതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അനുഗ്രഹീതരായി നിലകൊള്ളൂ’, എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. കാതൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചെടുത്ത ഫോട്ടോയും മമ്മൂട്ടി പങ്കുവച്ചു.

പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ട സൂര്യയ്ക്ക് തന്റെ സ്നേഹം അറിയിക്കുന്നു. നിന്റെ ഈ ദിവസം വർഷവും നിന്റേതുപോലെ മികച്ചതാവട്ടെയെന്നും മോഹൻലാൽ കുറിച്ചു.

Anu B