Categories: Film News

സൂര്യ എന്തുകൊണ്ട് ‘റോളക്സ്’ ആയി ? ; നടൻ പറഞ്ഞത് വെളിപ്പെടുത്തി കാര്‍ത്തി

കമല്‍ഹാസൻ നായകനാകുന്നു എന്ന പ്രേത്യകതയോടെ എത്തിയ ചിത്രമായിരുന്നു വിക്രം. സംവിധാനം ലോകേഷ് കനകരാജാണെന്നതും പ്രതീക്ഷയുടെ അളവ് കൂട്ടി. കമൽ ഹാസൻ വമ്പൻ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയായിരുന്നു വിക്രം. എന്നാല്‍ ചിത്രത്തില്‍ സര്‍പ്രൈസ് ആയി കാമിയോ റോളിൽ റോളക്സായി  എത്തി ഞെട്ടിച്ചത് സൂര്യയായിരുന്നു. റോളക്സ് ചെയ്യാൻ സൂര്യ തീരുമാനിച്ചത് എന്തുകൊണ്ടാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഹോദരനും നടനുമായ കാര്‍ത്തി. എന്തുകൊണ്ടാണ് റോളക്സ് ചെയ്യാൻ തീരുമാനിച്ചതെന്ന് ചോദിച്ചപ്പോള്‍ സൂര്യ നല്‍കിയ മറുപടി നടനും സഹോദരനുമായ കാര്‍ത്തി വെളിപ്പെടുത്തിയതാണ് ആരാധകര്‍ ഇപ്പോൾ  ചര്‍ച്ചയാക്കുന്നത്. കമല്‍ഹാസൻ സാറിനോട് വലിയ സ്‍നേഹമുള്ളയാളാണ് താൻ എന്നായിരുന്നു സൂര്യയുടെ മറുപടി എന്ന് കാര്‍ത്തി വെളിപ്പെടുത്തി. ഇതുപോലൊരു വേഷം ഒരു സിനിമയിലും തനിക്ക് ലഭിച്ചിട്ടില്ല. റോളക്സ് വേറെ ഷേയ്‍ഡ് ഉള്ളതായതിനാല്‍ താൻ ചെയ്‍തു നോക്കാമെന്ന് പെട്ടെന്ന് തീരുമാനിക്കുകയുമായിരുന്നു എന്നും സൂര്യ പറഞ്ഞതായി കാര്‍ത്തി വെളിപ്പെടുത്തുന്നു. അതിഥി വേഷത്തിലെത്തിയ സൂര്യ ഇത് തന്റെ സ്വപ്‍ന സാക്ഷാത്‍ക്കാരമാണ് എന്ന് വിക്രം പുറത്തിറങ്ങിയപ്പോള്‍  പറഞ്ഞിരുന്നു. പ്രിയപ്പെട്ട കമല്‍ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സിനിമയില്‍ എത്തുകയെന്ന എന്റെ സ്വപ്‍നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി. എല്ലാവരുടെയും സ്‍നേഹം ആവേശഭരിതനാക്കുന്നു എന്നും സംവിധായകൻ ലോകേഷ് കനകരാജിനോടായി സൂര്യ വിക്രത്തിന്റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച്  എക്സില്‍ കുറിച്ചിരുന്നു.

‘വിക്രം’ കണ്ടിറങ്ങിയവർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കഥാപാത്രം തന്നെയായിരുന്നു റോളക്സ്’. നടിപ്പിൻ നായകൻ സൂര്യയുടെ ഇതുവരെ കാണാത്ത മുഖമായിരുന്നു ‘റോളക്സി’ലൂടെ പ്രേക്ഷകർ കണ്ടത്. സിനിമയുടെ അവസാനം പ്രത്യക്ഷപ്പെടുന്ന മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള കമിയോ വേഷം ആയിരുന്നിട്ടുകൂടി റോളക്സിനെ ഏവരും ഏറ്റെടുത്തത് സൂര്യയുടെ ഗംഭീര പ്രകടനം കൊണ്ട് കൂടിയായിരുന്നു. സൂര്യ സമീപകാലത്തായി ചില മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഒരു വലിയ കൊമേഴ്സ്യൽ ഹിറ്റ് താരത്തിന് ലഭിച്ചിട്ട് വർഷങ്ങളായി. അതുകൊണ്ട് തന്നെ, ‘റോളക്സ്’ എന്ന കഥാപാത്രത്തെ നായകനാക്കി ലോകേഷ് കനകരാജ് സിനിമ ചെയ്യണമെന്നും ആരാധകർക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. അത്തരത്തിലുള്ള ആഗ്രഹം പ്രകടിപ്പിച്ചുള്ള പോസ്റ്റുകൾ ഒക്കെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്.
ആക്ഷന് പ്രാധാന്യം നല്‍കിയ ഒരു ചിത്രമായിരുന്നു വിക്രം. സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരായത് അൻപ് അറിവ്  മാസ്റെർസാണ്.

കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് ജോസ്,  ഹരീഷ് പേരടി , എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍  ബേബി മോണിക്ക, ഗായത്രി ശങ്കര്‍, സന്താന ഭാരതി, ഇളങ്കോ കുമാര വേല്‍, വാസന്തി, ഗൗതം സുന്ദരരാജൻ, ജി മാരിമുത്തു, സ്വാദിഷ്ട കൃഷ്ണൻ, മൈന നന്ദിനി, മഹേശ്വരി ചാണക്യൻ, ശിവാനി നാരായണൻ, ഗജരാജ, സന്ദീപ് രാജ്, അരുൾ ദോസ് തുടങ്ങി ഒട്ടേറെ താരങ്ങളും അഥിതി വേഷങ്ങളിൽ ഹരീഷ് ഉത്തമനും അർജുൻ ദാസും ദീനയും വേഷമിട്ടു. പിആര്‍ഒ ഡയമണ്ട് ബാബു ആണ്‌  നിർവഹിച്ചത്. അതേസമയം ലോകേഷിന്റെ സംവിധാനത്തിൽ സുന്ദീപ് കിഷൻ പ്രധാന വേഷത്തിൽ എത്തിയ മാനഗരം എന്ന ചിത്രമാണ് ആദ്യം പുറത്തിറങ്ങിയത്. രണ്ടാമതായി ലോകേഷിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ കൈതി’യിൽ കാർത്തിയാണ് നായകൻ ആയെത്തിയത്. ഈ ചിത്രത്തിലും മലയാള നടൻ നരൈൻ മുഖ്യ വേഷത്തിൽ എത്തിയിരുന്നു. പിന്നീട് വിജയ് നായകനായ ‘മാസ്റ്റർ’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചതിന് ശേഷം, തന്റെ അടുത്ത സംരംഭമായ ‘വിക്രം’ പ്രേക്ഷകർക്ക് പൂർണ്ണ സംതൃപ്തി നൽകുന്നതിൽ തമിഴ് സംവിധായകൻ ലോകേഷ് കനകരാജ് പരാജയപ്പെട്ടിരുന്നില്ല. എന്നതിന്റെ തെളിവാണ് ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നേറ്റം നടത്തി ഇപ്പോഴും തീയറ്ററിൽ പ്രദർശനം തുടരുന്ന വിജയ് നായകൻ ആയെത്തിയ ‘ലിയോ’യുടെ അഭൂതപൂർവമായ വിജയം.

Sreekumar R