സൂര്യയും ജ്യോതികയും കേരളത്തില്‍, കടപ്പുറത്ത് നടക്കുന്ന താരദമ്പതികളുടെ ചിത്രങ്ങള്‍ വൈറലാകുന്നു

  തെന്നിന്ത്യയിലെ സൂപ്പര്‍ കപ്പിള്‍സാണ് സൂര്യയും ജ്യോതികയും. ഇരുവര്‍ക്കും നിറയെ ആരാധകരാണുള്ളത്. പ്രണയിച്ച് വിവാഹിതരായ ഇവരുടെ ദാമ്പത്യജീവിതം പോലും മറ്റുള്ളവര്‍ക്ക് അസൂയ ഉണ്ടാക്കുന്ന തരത്തിലാണ്. വിവാഹത്തിന് ശേഷം താത്കാലികമായി സിനിമയില്‍ നിന്ന് ഇടവേളെയടുത്ത ജ്യോതിക…

 

തെന്നിന്ത്യയിലെ സൂപ്പര്‍ കപ്പിള്‍സാണ് സൂര്യയും ജ്യോതികയും. ഇരുവര്‍ക്കും നിറയെ ആരാധകരാണുള്ളത്. പ്രണയിച്ച് വിവാഹിതരായ ഇവരുടെ ദാമ്പത്യജീവിതം പോലും മറ്റുള്ളവര്‍ക്ക് അസൂയ ഉണ്ടാക്കുന്ന തരത്തിലാണ്. വിവാഹത്തിന് ശേഷം താത്കാലികമായി സിനിമയില്‍ നിന്ന് ഇടവേളെയടുത്ത ജ്യോതിക പിന്നീട് 36 വയതിനിലെ എന്ന ചിത്രത്തിലൂടെ തിരിച്ച് വരവ് നടത്തി. സ്ത്രീകേന്ദ്രീകൃതമായ സിനിമകളാണ് ജ്യോതിക കൂടുതലും തിരഞ്ഞെടുത്തത്. ഇടയ്ക്ക് കേരളത്തിലെത്താറുള്ള ഇവരെ വളരെ ആവേശത്തോടെയാണ് മലയാളികള്‍ സ്വീകരിക്കാറുള്ളത്.
ഇപ്പോഴിതാ താരദമ്പതികള്‍ കേരളത്തിലുണ്ടെന്ന സൂചനയാണ് പുറത്ത് വരുന്നത്.

surya jyothika

 

തൃശ്ശൂര്‍ ഉള്ള ചാവക്കാട് ആണ് ഇവര്‍ താമസിക്കുന്നത്. ചാവക്കാട് കടപ്പുറത്ത് സൂര്യയും ജ്യോതികയും പ്രഭാത സവാരി നടത്തുന്ന ചിത്രങ്ങള്‍ ശ്രദ്ധനേടുകയാണ്. സൂര്യയെ തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ വാഹനത്തിന് അടുത്തെത്തി സംസാരിച്ച നാട്ടുകാരിയോട് നല്ല രീതിയില്‍ സംസാരിക്കുന്ന താരത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.
വാഹനത്തിന് സമീപത്തേക്ക് ഓടിയെത്തി സ്ത്രീ ഒന്ന് ഗ്ലാസ് താഴ്ത്തുമോ എന്ന് ചോദിക്കുന്നുണ്ട്. സ്‌നേഹപൂര്‍വ്വമുള്ള ആവശ്യത്തിനു മുന്നില്‍ സൂര്യ വഴങ്ങുന്നു. അക്ക എവിടെ എന്ന് അവര്‍ ചോദിക്കുന്നു. പിന്നിലെ വാഹനത്തില്‍ വരുന്നുണ്ട് എന്ന് താരം മറുപടിയും നല്‍കി. എല്ലാവരും സുഖമായിരിക്കുന്നുവോ എന്ന ആരാധികയോട് താരം ചോദിച്ചു.
സൂര്യ അടുത്തതായി ചെയ്യുന്ന തമിഴ് നാട്ടിലെ കായികവിനോദമായ ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയ ചിത്രം വാടി വാസലിന് വേണ്ടിയുള്ള തയ്യാറെടുപ്പിനായി ചാവക്കാടുള്ള വല്ലഭട്ട കളരി സന്ദര്‍ശിക്കാനാണ് ഇരുവരും എത്തിയതെന്നാണ് വിവരം.