എനിക്ക് എന്റെ എല്ലാമായ ചിത്രം, തന്റെ പ്രിയ ചിത്രത്തെ കുറിച്ച് സൂര്യ 

Follow Us :

സൂര്യയും, ജ്യോതികയും ഒന്നിച്ചു അഭിനയിച്ച  ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘കാക്ക കാക്ക’,ഇപ്പോൾ ചിത്ര൦ റിലീസ് ചെയ്യ്തിട്ടു 20 വര്ഷം തികയുന്ന ഈ സന്ദർഭത്തിൽ സൂര്യ ചിത്രത്തെ കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. എനിക്ക് എന്റെ എല്ലാം തന്ന ചിത്രമാണിത്,അൻപ് ചെല്ലവൻ എന്റെ ഹൃദയത്തോടെ ചേർന്ന് നില്കുന്നു. കാക്ക കാക്കയുടെ ടീമിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ സൂര്യ ട്വിറ്ററിൽ കുറിച്ച്.

തന്നോട് ഈ കാര്യം സൂചിപ്പിച്ചത് തന്റെ പ്രിയ ജോ ആണെന്നും സൂര്യ  പറയുന്നു, ജ്യോതികയും സൂര്യയും ഒന്നിച്ചു അഭിനയിച്ച കാക്ക കാക്ക എന്ന ചിത്രം തിരക്കഥയും,  സംവിധാനവും  ചെയ്യ്തത് ഗൗതം മേനോൻ ആണ്. ചിത്രത്തിൽ സൂര്യ    എസ് പി അന്പുസെലവൻ ഐ പി എസ് ആയി ആണെത്തുന്നത്

മായാ എന്ന കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ജ്യോതികയും അഭിനയിച്ചു, അങ്ങനെ സൂര്യ ജ്യോതിക ജോഡി സിനിമയിലെ പോലെ തന്നെ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു, ചിത്രത്തിൽ ഇരുവരെയും കൂടാതെ സേതു രാജൻ, ഡാനിയൽ ബാലാജി, ജീവൻ, മനോബല, ദേവദർശനി തുടങ്ങിയ താരങ്ങളും അഭിനയിച്ചു.