ദോശമാവിൽ നിന്നും സീരിയൽ താരം സൂര്യതാര്യക്ക് ലഭിച്ചത് മൂക്കുത്തി !!

വീട്ടിലെ ആവിശ്യത്തിനിനായി വാങ്ങിയ ദോശമാവിൽ നിന്നും സീരിയൽ താരം സൂര്യ താരയ്ക്കാണ് മൂക്കുത്തി കിട്ടിയത്. താരം ഇക്കഴിഞ്ഞ തിങ്കളാഴ്ച ഏലൂരിൽ ഉള്ള ഒരു കടയിൽ നിന്നാണ് ദോശമാവ് വാങ്ങിക്കുന്നത്. പിറ്റേന്ന് രാവിലെ ദോശ ഉണ്ടാക്കി കഴിക്കാൻ ഇരുന്നപ്പോൾ ആണ് ദോശക്കല്ലിൽ മൂക്കുത്തി കാണുന്നത്.

എന്നാൽ ദോശയുണ്ടാക്കുന്ന സമയത്തോ മറ്റും മൂക്കുത്തി ശ്രദ്ധയിൽ പെട്ടട്ടില്ല എന്നും താരം പറയുന്നു. കൂടാതെ മൂക്കുത്തി ഉറച്ചു സ്വർണ്ണം ആണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തതായും താരം പറയുന്നുണ്ട്. തൃപ്പുണിത്തറയിൽ തന്നെയുള്ള ഒരു പ്രസിദ്ധമായ കമ്ബനിയിലാണ് ദോശമാവ് ഉണ്ടാക്കുന്നത്. ദോശമാവ് പാക്കറ്റിൽ ആകുന്ന സമയത്ത് അബദ്ധത്തില്‍ മാവിലേക്ക് വീണതാകും എന്നാണ് കരുതപ്പെടുന്നത്. ഈ സ്ഥാനത്ത് ദോശ കുട്ടികളും മറ്റുമായിരുന്നു കഴിച്ചിരുന്നതെങ്കിൽ അവരും ശ്രദ്ധിക്കാതെ മൂക്കുത്തി വിഴുങ്ങിയേനെ എന്നാണ് താരത്തിന്റെ ‘അമ്മ പറയുന്നത്.