വണ്ണം കൂടിയതിന്റെ പേരില്‍ വിമര്‍ശിച്ചവരുടെ വായടപ്പിച്ച് ശരണ്യ മോഹന്‍..!!

ശരണ്യ മോഹന്‍ എന്ന പേര് ഓര്‍ക്കുമ്പോള്‍ തന്നെ താരം ചെയ്ത കുറുമ്പ് നിറഞ്ഞ് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മലയാളികളുടെ മനസ്സില്‍ മിന്നി മാഞ്ഞ് പോകാറുണ്ട്. മലയാളികള്‍ക്ക് മാത്രമല്ല കേട്ടോ അങ്ങ് തമിഴ്‌നാട്ടിലും ഒരുപാട് ആരാധകരാണ്…

ശരണ്യ മോഹന്‍ എന്ന പേര് ഓര്‍ക്കുമ്പോള്‍ തന്നെ താരം ചെയ്ത കുറുമ്പ് നിറഞ്ഞ് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മലയാളികളുടെ മനസ്സില്‍ മിന്നി മാഞ്ഞ് പോകാറുണ്ട്. മലയാളികള്‍ക്ക് മാത്രമല്ല കേട്ടോ അങ്ങ് തമിഴ്‌നാട്ടിലും ഒരുപാട് ആരാധകരാണ് ഇന്നും താരത്തിന് ഉള്ളത്. വിവാഹ ശേഷം സിനിമാ രംഗത്ത് നിന്ന് ഇടവേള എടുത്ത ശരണ്യ തന്റെ നൃത്തകലയുും ക്ലാസുകളും കുടുംബവുമായി സന്തോഷകരമായ ഒരു ജീവിതം നയിക്കുകയാണ്. രണ്ട് കുട്ടികളുടെ അമ്മയാണ് ഇപ്പോള്‍ ശരണ്യ.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും അത് വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്, ശരണ്യയുടെ ഭര്‍ത്താവും പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ്. ശരണ്യക്ക് എല്ലാവിധ സപ്പോര്‍ട്ടുകളും നല്‍കി ഭര്‍ത്താവും കൂടെയുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ മാസികയ്ക്ക് താരം കൊടുത്ത അഭിമുഖമാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. ആദ്യത്തെ പ്രസവശേഷം അല്‍പം തടിച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ പരിഹാസവും കുത്തുവാക്കുകളും കേള്‍ക്കേണ്ടിവന്നു എന്നാണ് താരം അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

saranya-mohan5

74 കിലോയില്‍ നിന്നും 51 കിലോയിലേക്കും അതില്‍ നിന്നും 58 ലേക്കും വീണ്ടും 51ലേക്കുമുള്ള യാത്രകളെക്കുറിച്ചും ശരീര വണ്ണത്തിന്റേ പേരില്‍ കേട്ട വിമര്‍ശനങ്ങളെ കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്. പ്രസവ ശേഷം തടിവെയ്ക്കല്‍ ഒരു സാധാരണ സംഭവാണ് എന്നാല്‍ അതോര്‍ത്ത് വിഷമിക്കുന്ന സ്ത്രീകളോട് ശരണ്യയ്ക്ക് പറയാനുള്ളത് ഇതാണ്…കുഞ്ഞിനെ കഴിയുന്നത്ര മുലയൂട്ടുക എന്നാണ്. അതു ശരീരം മെലിയാന്‍ സഹായിക്കും. ഞാന്‍ മൂത്ത കുട്ടിക്കു രണ്ടു വയസ്സുവരെ പാലു കൊടുത്തിരുന്നു. മുലയൂട്ടല്‍ കഴിഞ്ഞ് പഴയതുപോലെ മിതമായ ഭക്ഷണരീതിയിലേക്കു മാറി. ഡാന്‍സ് പ്രാക്ടീസും പഠിപ്പിക്കലും കൂടി ആരംഭിച്ചതോടെ 74 കിലോയില്‍ നിന്നും 5051 കിലോ വരെയെത്തി.

അപ്പോഴാണ് രണ്ടാമത് ഗര്‍ഭിണിയാകുന്നത്. ആദ്യഗര്‍ഭകാലത്തു മനസ്സിലാക്കിയ ചില കാര്യങ്ങള്‍ രണ്ടാമത്തെ ഗര്‍ഭകാലത്ത് ഉപകാരപ്പെട്ടു. പ്രത്യേകിച്ച് ഭക്ഷണകാര്യത്തില്‍. ഇഷ്ടമുള്ള എല്ലാ ഭക്ഷണവും കഴിക്കുമായിരുന്നു. പക്ഷേ, അളവു ശ്രദ്ധിച്ചു. ചില ഭക്ഷണങ്ങള്‍ക്കു പകരം കുറച്ചുകൂടി ആരോഗ്യകരമായവ ഉള്‍പ്പെടുത്തി. ഉദാഹരണത്തിന് ആദ്യ ഗര്‍ഭകാലത്ത് വിശക്കുമ്പോള്‍ ചോറോ ഇഡ്ലിയോ ദോശയോ ഒക്കെയാണ് കഴിച്ചിരുന്നത്. രണ്ടാമത് ഗര്‍ഭിണി ആയപ്പോള്‍ വിശപ്പു താരതമ്യേന കുറവായിരുന്നു. വിശപ്പു തോന്നിയാല്‍ തന്നെ ഫ്രൂട്‌സ് കഴിക്കും, അല്ലെങ്കില്‍ ഓട്‌സ്.. രണ്ടുനേരം ചോറുണ്ണുന്നതിനു പകരം ഒരുനേരം ചപ്പാത്തിയോ ഓട്‌സോ കഴിച്ചു. ചിലപ്പോള്‍ ഒരു ചപ്പാത്തിയും അല്‍പം ചോറും കറികളുമൊക്കെയായി കഴിച്ചു. അതാവുമ്പോള്‍ വിശന്നിരിക്കുകയുമില്ല, എന്നാല്‍ അമിതമായി തടിക്കുകയുമില്ല എന്ന് താരം പറയുന്നു..