ആ വാർത്ത കേട്ടപ്പോൾ മനസിലേക്ക് വന്നത് ആ ചേച്ചിയുടെ മുഖമാണ്, വല്ലാത്ത വേദന തോന്നുന്നുവെന്ന് സാസ്വിക

കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ, സീരിയൽ ലോകം. ടെലിവിഷൻ രംഗത്ത് സജീവ സാന്നിധ്യമാകുകയും പ്രേക്ഷകർ നെഞ്ചിലേറ്റി തുടങ്ങുകയും ചെയ്യുന്ന ഒരു ഘട്ടത്തിൽ മികച്ച കലാകാരൻ വിടപറയുന്നത് തന്റെ സ്വപ്നങ്ങൾ ബാക്കി വെച്ചാണ്. കൊല്ലം സുധിയുമായുള്ള വർഷങ്ങളായുള്ള സൗഹൃദത്തിന്റെ ഓർമകളും വിയോഗവാർത്ത ഏൽപ്പിച്ച ദുഖവും പങ്കുവച്ചിരിക്കുകയാണ് നടി സാസ്വിക.

കൊല്ലം സുധിയുടെ വിയോഗ വാർത്ത തനിക്ക് വല്ലാത്തൊരു ആഘാതമാണ് തനിക്ക് ഉണ്ടാക്കിയയെന്ന് നടി സാസ്വിക. മൂന്ന് വർഷക്കാലത്തോളമായി കൊല്ലം സുധി ചേട്ടനുമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ജീവിതത്തിലെ ബന്ധങ്ങളിലും സമീപനത്തിലും നിഷ്‌കളങ്കത സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു കൊല്ലം സുധിയെന്നാണ് സാസ്വിക പറഞ്ഞത്

കുടുംബത്തോട് വളരെയധികം അടുപ്പം പുലർത്തിയിരുന്ന കലാകാരനായിരുന്നു അദ്ദേഹം സുധിച്ചേട്ടനും ഭാര്യയുമായുള്ള അടുപ്പം വളരെ തീവ്രമായിരുന്നു. മരണ വാർത്ത കേട്ടപ്പോൾ ഞാൻ ആ ചേച്ചിയുടെ മുഖമാണ് ഓർത്തത്. ഞാൻ ഇപ്പോൾ നാട്ടിലില്ല. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇപ്പോൾ എത്താൻ കഴിയുന്നില്ല എന്നതും വേദനിപ്പിക്കുന്നു ഒരുകാര്യമാണ്. തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ചുണ്ടായ വാഹന അപകടത്തിലാണ് സുധി മരണപ്പെട്ടത്