Categories: Film News

ആദ്യമായി പ്രേമിന്റെ വീട്ടിലേക്ക്…അമ്മായിയമ്മയ്ക്ക് ചെടികളുമായി സ്വാസിക

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ താരമാണ് നടിയാണ് സ്വാസിക വിജയ്. അടുത്തിടെയാണ് താരം വിവാഹിതയായത്. നടന്‍ പ്രേമാണ് സ്വാസികയെ ജീവിത സഖിയാക്കിയത്. ആരാധകലോകം ഒന്നടങ്കം ആഘോഷമാക്കിയ വിവാഹമായിരുന്നു താരത്തിന്റേത്.

വിവാഹം കഴിഞ്ഞെങ്കിലും കരിയില്‍ ബ്രേക്കൊന്നും എടുത്തിരുന്നില്ല ഇരുവരും. ഇരുവരും ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു. ഏറ്റെടുത്ത സീരിയല്‍ വര്‍ക്കുകളുമില്‍ പ്രേമും, ടെലിവിഷന്‍ ഷോകളിലും സിനിമകളിലുമായി സ്വാസികയും തിരക്കുകളിലായിരുന്നു.

ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ആദ്യമായി പ്രേമിന്റെ വീട്ടിലേക്ക് പോകുന്ന സന്തോഷമാണ് സ്വാസിക പങ്കുവച്ചത്. തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് സ്വാസിക വിശേഷം പങ്കുവച്ചത്. വിവാഹം കഴിഞ്ഞ് കുറേ ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും കണ്ടുമുട്ടിയതെന്ന് സ്വാസിക പറയുന്നു. പ്രേമിന്റെ വീട്ടിലേക്ക് പോകുന്നത് ആദ്യമായിട്ടാണ്. പ്രത്യേക ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. അമ്മായിയമ്മയ്ക്ക് പ്രിയപ്പെട്ട ചെടികളൊക്കെ വാങ്ങിയാണ് സ്വാസിക ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നത്.

Anu