ഉണ്ണി മുകുന്ദന്‍ ഹോട്ടെന്ന് ശ്വേത, ഉണ്ണിയുടെ മറുപടി വൈറല്‍

മലയാള സിനിമയില്‍ ഒട്ടനവധി ചിത്രങ്ങളിലൂടെ സ്ഥാനം പിടിച്ച നടനാണ് ഉണ്ണി മുകുന്ദന്‍. മല്ലുസിംഗ് എന്ന ചിത്രമാണ് ഉണ്ണിയുടെ കരിയറില്‍ വഴിത്തിരിവായത്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം ഉണ്ണിക്ക് കൈ നിറയെ ചിത്രങ്ങളായിരുന്നു. ഉണ്ണി മുകുന്ദന്‍ യുവനായകന്മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയും ചെയ്തു. മല്ലൂസിംഗില്‍ പൃഥ്വിരാജിന് പകരക്കാരനായിട്ടാണ് ഉണ്ണി മുകന്ദന്‍ സിനിമയിലേക്കെത്തിയത്.


ഉണ്ണി മുകുന്ദന്റെ പുതിയ ഫോട്ടോഷൂട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്. സ്‌റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോസിന് സിനിമ ലോകത്തുള്ളവരും ആരാധകരും കമന്റുകള്‍ ഇടുന്നുണ്ട്. അതില്‍ നടി ശ്വേതാ മേനോന്‍ ഇട്ട കമന്റ് ശ്രദ്ധേയമാകുകയാണ്. കമന്റിന് ഉണ്ണി നല്‍കിയ മറുപടിയും ഇപ്പോള്‍ വൈറലായിരിക്കുകാണ്.
ഹോട്ട് എന്നായിരുന്നു ശ്വേതയുടെ കമന്റ്. അതല്ലേ ഞാന്‍ ബട്ടണ്‍സ് അഴിച്ചിട്ടിരിക്കുന്നതെന്നായിരുന്നു ഉണ്ണിയുടെ മറുപടി. നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഇരുവരുടേയും കമന്റ് ഏറ്റെടുത്തത്.

 

Geethu