‘ഹാപ്പി ബർത്ത് ഡേ അമ്മ…’; പാർവതിക്ക് ഭാവി മരുമകളുടെ പിറന്നാൾ ആശംസ

മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട താര കുടുംബമാണ് ജയറാം – പാർവതി ദമ്പതികളുടേത്. കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ നവംബറിലാണ് നടന്നത്. മോഡൽ താരിണിയാണ് കാളിദാസ് വിവാഹം കഴിക്കുന്നത്. പാർവതിക്ക് ജന്മദിനാശംസ നേർന്ന് താരിണിയുടെ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ഹാപ്പി ബർത്ത് ഡേ അമ്മ എന്ന് കുറിപ്പിൽ പാർവതിക്ക് ഒപ്പം നിൽക്കുന്ന ചിത്രമാണ് താരിണി പോസ്റ്റ് ചെയ്തത്.

കാളിദാസും മാളവികയും പാർവതിക്ക് ജന്മദിനാശംസ നേർന്നിട്ടുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപാണ് തന്റെ പ്രണയിനിയായ താരിണിയെ കാളിദാസ് പരിചയപ്പെടുത്തിയത്. പിന്നാലെ മാളവികയുടെ വിവാഹ നിശ്ചയത്തിനും താരിണി മുൻപിൽ തന്നെയുണ്ടായിരുന്നു. മേയ് 3ന് ഗുരുവായൂർ ക്ഷേത്രത്തിലാണ് മാളവികയുടെ വിവാഹം.