
ആപ്പിള്‍ അവരുടെ ഏറ്റവും വലിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 18 ലോഞ്ച് ചെയ്തു. ഹോം സ്കീനിന്റെ കസ്റ്റമൈസേഷന്, സഫാരി എന്‍ഹാന്‍സ്മെന്റ്സ്, അപ്ഡേറ്റഡ് ഫോട്ടോ ആപ്പ് തുടങ്ങി ഒട്ടേറെ ഫീച്ചറുകളോടെയാണ് ഐഒഎസിന്റെ 18-ാം പതിപ്പ് എത്തിയിട്ടുള്ളത്. ആപ്പിളിന്റെ സ്വന്തം എഐയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഐഒഎസ് 18നില് ഇപ്പോള്‍ ലഭ്യമല്ലെങ്കിലും വൈകാതെ എത്തുമെന്നാണ് വിവരം. ഒക്ടോബറില്‍ വരുന്ന അപ്ഡേറ്റിലാവും ആപ്പിള്‍ ഇന്റലിജന്‍സ് ഐഒഎസ് 18ല്‍ ഇടംപിടിക്കുക.
ഐഒഎസ് 18 ലഭിക്കുന്ന ഐഫോണ്‍ മോഡലുകള്‍
ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ്
ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ്
ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ്
ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്സ്
ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ്
ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ്
ഐഫോണ്‍ എസ്ഇ (2-ാം ജനറേഷന്), ഐഫോണ്‍ എസ്ഇ (3-ാം ജനറേഷന്)











