പ്രഖ്യാപനം മുതല്‍ ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരുന്ന ടോവിനോ തോമസ് ചിത്രമാണ് തല്ലുമാല. ബോക്സ് ഓഫീസ് ഇളക്കി മറിച്ച സിനിമ ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സില്‍ എത്തിയ സിനിമയുടെ ഒരു പ്രൊമോഷന് വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായി മാറുന്നത്. സിനിമയുടെ പേര് പോലെ തന്നെ തുടക്കം മുതല്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ചിത്രത്തിലെ ആദ്യ തല്ല് രംഗമാണ് ഇപ്പോള്‍ നെറ്റ്ഫ്ലിക്സ് തന്നെ പുറത്ത് വിട്ടിരിക്കുന്നത്. പള്ളിയില്‍ വച്ചുള്ള തല്ലാണ് ഇത്.
ഈ തര്‍ക്കത്തില്‍ നിന്നാണ് പിന്നീട് സിനിമയില്‍ കാണിക്കുന്ന സൗഹൃദം വളരുന്നത്. മണവാളന് വസിം എന്നായിരുന്നു ചിത്രത്തില്‍ ടോവിനോ തോമസിന്റെ പേര്. ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ചിത്രം മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ആഗസ്റ്റ് 12ന് ആണ് സിനിമ റിലീസിന് എത്തിയത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമ വമ്പന്‍ പ്രീ ഹൈപ്പ് റിലീസോടെയാണ് തീയറ്ററുകളിലേക്ക് എത്തിയിരുന്നത്.
തിയറ്ററുകളില്‍ നിന്ന് 71.36 കോടിയാണ് ഈ സിനിമ നേടിയിരുന്നത്. ഒരു മാസത്തിന് ശേഷം ഇപ്പോള്‍ ചിത്രം നെറ്റ്ഫ്ലിക്സിലും എത്തിയിരിക്കുകയാണ്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന് ആണ് തല്ലുമാലയുടെ നിര്‍മ്മാണം. ചിത്രത്തിന്റെ രചന മുഹ്സിന് പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ്. കല്യാണി പ്രിയദര്ശന് നായികയായി എത്തിയ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.