തമിഴ് സിനിമാ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഇളയ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന് ആണ്‍കുഞ്ഞ് പിറന്നു. രണ്ടാമതും അമ്മയായ സന്തോഷം സൗന്ദര്യ തന്നെയാണ് പങ്കുവച്ചത്. തങ്ങളെല്ലാവരും കുഞ്ഞുമകനെ സ്വീകരിക്കുന്നുവെന്ന് സൗന്ദര്യ കുറിച്ചു.
ദൈവാനുഗ്രഹത്തോടും ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്തോടും കൂടി വേദും ഞാനും വീര്‍ രജനികാന്തിനെ സ്വാഗതം ചെയ്യുന്നു. ഡോക്ടര്‍മാര്‍ക്ക് നന്ദി’ സൗന്ദര്യ ട്വീറ്റ് ചെയ്തു. കുഞ്ഞിന് വീര്‍ രജനികാന്ത് വണങ്ങാമുടി എന്നാണ് പേരിട്ടിരിക്കുന്നത്.
വ്യവസായിയും യുവനടനുമായ വിശാഖന് വണങ്കാമുടിയാണ് സൗന്ദര്യയുടെ ഭര്‍ത്താവ്. 2019 ലായിരുന്നു ഇവര്‍ വിവാഹിതരായത്. ആദ്യ വിവാഹത്തില്‍ സൗന്ദര്യയ്ക്ക് വേദ് എന്ന മകനുണ്ട്.
കുഞ്ഞിന്റെ മുഖം കാണിക്കാതെ കുഞ്ഞിന്റെ കൈപിടിച്ച് നില്‍ക്കുന്നത് പോലെയുള്ള കുറച്ച് ഫോട്ടോകളും ഗര്‍ഭകാലത്ത് എടുത്ത ചില ഫോട്ടോകളും കുടുംബ ഫോട്ടോകളും ട്വിറ്ററില്‍ സൗന്ദര്യ പങ്കുവെച്ചു. അടുത്തിടെയാണ് താന്‍ രണ്ടാമതും അമ്മയാവാന്‍ പോകുന്നെന്ന വാര്‍ത്ത സൗന്ദര്യ പങ്കുവെച്ചത്. ബേബി ഷവര്‍ ആഘോഷവും വൈറലായിരുന്നു.
ധനുഷ് നായകനായ ‘വേലൈ ഇല്ലാ പട്ടധാരി 2’, അനിമേഷന്‍ ചിത്രമായ ‘കൊച്ചടയാന്’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് സൗന്ദര്യയാണ്. വേലയില്ലാ പട്ടധാരി 2 സൂപ്പര്‍ഹിറ്റായിരുന്നു.