നീണ്ട 28 വർഷങ്ങൾക്ക് ശേഷവും ആടുതോമയ്ക്ക് തന്ന സ്‌നേഹത്തിന് നന്ദി!

മോഹൻലാലിന്റെ എക്കാലത്തെയും മികച്ച സിനികളിൽ ഒന്നാണ് ഭദ്രൻ സംവിധാനം ചെയ്ത ‘സ്ഫടികം’. കഴിഞ്ഞ ദിവസം വീണ്ടും തിയറ്ററുകളിലെത്തിയിരുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലാഭിച്ചത്. സിനിമ പുത്തൻ സാങ്കേതികത്തികവോടെയാണ് വീണ്ടും തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ടെലിവിഷനിൽ ‘സ്ഫടികം’…

മോഹൻലാലിന്റെ എക്കാലത്തെയും മികച്ച സിനികളിൽ ഒന്നാണ് ഭദ്രൻ സംവിധാനം ചെയ്ത ‘സ്ഫടികം’. കഴിഞ്ഞ ദിവസം വീണ്ടും തിയറ്ററുകളിലെത്തിയിരുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലാഭിച്ചത്. സിനിമ പുത്തൻ സാങ്കേതികത്തികവോടെയാണ് വീണ്ടും തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ടെലിവിഷനിൽ ‘സ്ഫടികം’ കണ്ടവർക്ക് ചിത്രം ബിഗ് സ്‌ക്രീനിൽ കാണാനുള്ള അവസരം കൂടിയായിരുന്നു ഇത്.


ഇപ്പോഴിതാ സിനിമയെ രണ്ടാം തവണയും സ്വീകരിച്ച ആരാധകർക്ക് നന്ദി പറയുകയാണ് ചിത്രത്തിലെ നായകൻ മോഹൻലാൽ ” നീണ്ട 28 വർഷങ്ങൾക്ക് ശേഷവും ആടുതോമയുടെ മേൽ ചൊരിയുന്ന അതിശക്തമായ പ്രതികരണത്തിനും സ്‌നേഹത്തിനും വാക്കുകൾക്കതീതമായ നന്ദി!സ്ഫടികം 4K പിന്നിൽ പ്രവർത്തിച്ച ഭദ്രൻ സാറിനും ടീമിനും വലിയ നന്ദി!” എന്നാണ് മോഹൻലാൽ തന്‌റെ ഫേസ് ബുക്കിൽ കുറിച്ചത്.


‘ആടു തോമ’ എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയ ചിത്രം ഫാമിലി ആക്ഷൻ ഡ്രാമയായിരുന്നു. ചിത്രത്തിൽ തിലകൻ, നെടുമുടി വേണു, ഉർവ്വശി,കെപിഎസി ലളിത, ചിപ്പി,രാജൻ പി ദേവ്,അശോകൻ,സിൽക്ക സ്മിത, ഇന്ദ്രൻസ്, ശ്രീരാമൻ എന്നിവരാണ് മറ്റ് താരങ്ങൾ.1995 ൽ തിയറ്ററുകളിലെത്തിയ സ്ഫടികത്തിന്റെ 24ാം വാർഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിംഗ് വെർഷൻ വരുന്നുവെന്ന വിവരം ഭദ്രൻ ആരാധകരെ അറിയിച്ചത്.