നടൻ ഇന്നസെന്റ് ആശുപത്രിയിൽ

പ്രശസ്ത നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയിൽ. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലമാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇന്നസെന്റ്. കഴിഞ്ഞദിവസം വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി എന്നാണ് അറിയാൽ കഴിഞ്ഞത്.

അതേ സമയംഅദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വെവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത മികച്ച നടന്മാരിൻ ഒരാളാണ് ഇന്നസെന്റ്. നിർമ്മാതാവായും തിളങ്ങി നിന്ന നടൻ ക്യാൻസർ സർവൈവർ കൂടിയാണ്. ഇപ്പോൾ അദ്ദേഹത്തെ വീണ്ടും അർബുദം പിടി മുറുക്കി എന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സിനിമകളിൽ സജീവമാണെങ്കിലും നടൻ ഇന്നസെന്റ് അറിയപ്പെടുന്നത് കാൻസർ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തി എന്ന് കൂടിയാണ് . കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. എംപിയായ സമയത്ത് അഞ്ചിടത്ത് കാൻസർ പരിശോധന സംവിധാനങ്ങൾ സ്ഥാപിച്ചുവെന്നും താരംവ്യക്തമാക്കിയിരുന്നു. ചാലക്കുടി, ആലുവ, പെരുമ്പാവൂർ,അങ്കമാലി എന്നീ സ്ഥലങ്ങളിൽ മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തിരുന്നു