Categories: Film News

മോഷണശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ നടി വെടിയേറ്റ് മരിച്ചു

പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ ഹൈവേയിൽ കവർച്ചശ്രമം തടഞ്ഞതിനെ തുടർന്ന് നടി വെടിയേറ്റ് മരിച്ചു. ജാർഖണ്ഡിൽ നിന്നുള്ള ഒരു നടിയും . യൂട്യൂബറുമായ റിയ കുമാരിയാണ് കൊല്ലപ്പെട്ടത്. ഹൈവേ കവർച്ചശ്രമത്തിനിടെ ആണ് നടിയ്ക്ക് വെടിയേറ്റത്.റിയ കുമാരിയും സിനിമാ നിർമ്മാതാവുമായ ഭർത്താവ് പ്രകാശ് കുമാറും അവരുടെ രണ്ട് വയസ്സുള്ള മകളും കാറിൽ നാഷണൽ ഹൈവേ 16 വഴി കൊൽക്കത്തയിലേക്ക് പോവുകയായിരുന്നു.

മൂവരും കാറിൽ ദേശീയ പാത 16ലൂടെ കടന്നുപോകുമ്പോൾ ആണ് സംഭവം നടന്നത്.ബഗ്നാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ മഹിശ്രേഖയ്ക്ക് സമീപം പ്രകാശ് കുമാർ യാത്ര നിർത്തിയിരുന്നു. താമസിയാതെ, മൂന്നംഗ സംഘം അദ്ദേഹത്തെ ആക്രമിച്ച് സാധനങ്ങൾ കവർന്നെടുക്കാൻ ശ്രമിച്ചു. ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ ഓടിയെത്തിയപ്പോൾ അവർ വെടിവെച്ച് ഓടി രക്ഷപ്പെടുകയായയിരുന്നു.

കുമാർ വെടിയേറ്റേ റിയ കുമാരിയെയും കൊണ്ട് സഹായം തേടി മൂന്ന് കിലോമീറ്ററോളം പോയി . കുൽഗാച്ചിയ-പിർതാലയിലെ ഹൈവേയിൽ എത്തിയപ്പോൾ ചിലർ അദ്ദേഹത്തെ സഹായിക്കുകയായിരുന്നു. തുടർന്ന്് ലുബേരിയയിലെ എസ്സിസി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തുമ്പോഴേയ്ക്കും നടി മരണപ്പെട്ടിരുന്നു

 

Aiswarya Aishu