തിരിച്ചെത്തിയ ഗബ്രിയുടെ തുറന്നുപറച്ചിൽ; ശ്രീതുവിന്റെ പുറത്താകലിൽ ഞെട്ടി മത്സരാർത്ഥികൾ 

Follow Us :

റീൻട്രികൾ തുടങ്ങിയ സമയം മുതൽ ഏവരും ആകാംഷയോടെ കാത്തിരുന്ന ഗബ്രിയുടെ വരവാണ് കഴിഞ്ഞ ദിവസം നടന്നത്. ജാസ്മിന് ഒരു വലിയ സർപ്രൈസ് നൽകിയാണ് ഹൗസിലേക്ക് ഗബ്രി എത്തിയത്. മറ്റെല്ലാ മത്സരാര്‍ഥികളില്‍ നിന്നും വ്യത്യസ്തമായ എന്‍ട്രിയാണ് ഗബ്രിക്ക് ബിഗ് ബോസ് നല്‍കിയത്. ജാസമിനൊരു സർപ്രൈസ് നൽകുക എന്നതായിരുന്നു ബിഗ്ഗ്‌ബോസൈന്റെ പോലും ലക്ഷ്യം എന്നതായിരുന്നു ഗബ്രിയുടെ വരവിലൂടെ തോന്നിയത്. മോർണിംഗ് സോങ്ങിന് മുൻപ് ഹൗസിലെ എല്ലാവരും എഴുന്നേൽക്കുന്നതിനു മുൻപാണ് ഗബ്രി എത്തിയത്. ജാസ്മിനടക്കമുള്ള എല്ലാം മത്സരർഥികളും അപ്പോൾ ഉറക്കമായിരുന്നു. ഉള്ളിലേക്ക് കയറിയ ശേഷം രതീഷ് കുമാറിനെ വിളിച്ചുണർത്തുകയും ജാസമിനെയും കൂട്ടി കിച്ചൻ ഏരിയയിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്യുകയാണ്. അങ്ങനെ രതീഷ്കുമാർ ചൂട് വെള്ളം വേണമെന്ന് രതീഷ്കുമാർ ആവശ്യപ്പെടുകയും അതെടുക്കാൻ എഴുന്നേറ്റ് അടുക്കളയിലേക്ക് വരുന്നത്തോടെ ജാസ്മിൻ ഗബ്രിയേ കണ്ട് ഞെട്ടുകയും ചെയ്യുന്നുണ്ട്. ഗബ്രിയേ കണ്ടതോടെ പിറകിലേക്ക് പോയി സോഫയിൽ ചെന്ന് ഇരിക്കുകയും പിന്നീട് ഓടി പോയി കെട്ടിപ്പിടിച്ച് കരയുകയും ചെയ്യുന്നുണ്ട് ജാസ്മിൻ. അതിനു ശേഷം വിശേഷങ്ങളെല്ലാം രണ്ടുപേരും സംസാരിക്കുകയാണ്. ജാസ്മിന്റെ വീട്ടിൽ നിന്നും ഉപ്പയും ഉമ്മയും വന്നു മാലയും ഫോട്ടോയും മാറ്റിയതിനെക്കുറിച്ചടക്കം സംസാരിക്കാനുണ്ട്. ജാസ്മിൻ ഹാപ്പി ആയി നിൽക്കണമെന്ന് ഗബ്രി പറയുന്നുണ്ട്. തനിക്ക് ഹൗസിലുണ്ടായ ഒറ്റപെടലിനെക്കുറിച്ചും ജാസ്മിൻ ഗബ്രിയോട് സംസാരിക്കുന്നുണ്ടായിരുന്നു. എന്നാൽ പല കാര്യങ്ങളും പ്രേക്ഷകരെ സംബന്ധിച്ച് ക്രിഞ്ച് ആണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇവിടെ കുറച്ച് ദിവസമെങ്കിലും വന്ന് നിന്നാലേ ആ അവസ്ഥ മനസിലാവൂ, ഇവിടെയുള്ള മറ്റ് മത്സരാര്‍ഥികള്‍ക്ക് പിന്നെയും അത് മനസിലാവും എന്നൊക്കെയാണ് ഗബ്രി ജാസമിനോട് പറയുന്നത്.

മാത്രമല്ല ഉമ്മയും ഉമ്മയും വന്നു അങ്ങനൊക്കെ ചെയ്തത് നല്ലതിന് വേണ്ടിയാണെന്ന് ജാസ്മിനോട് ഗബ്രി പറയുന്നുണ്ട്. പിന്നീട് രണ്ടു പേരും പതിവായി പോയിരിക്കലുള്ള ഹൗസിലെ വാഴത്തോട്ടത്തിനടുത്ത് പോയിരുന്ന സംസാരിക്കുന്നുണ്ട്. ജാസ്മിൻ വാഴയിലയിൽ നെയിൽ പോളിഷ് കൊണ്ട് രണ്ടുപേരുടെയും പേരെഴുതി വെച്ചതൊക്കെ ഗബ്രി എടുത്തു നോക്കുന്നുണ്ട്. പിന്നീട് ഹൗസിലേക്ക് ഒരു മത്സരർഥി കൂടി എത്തുകയാണ്. ശരണ്യയാണ് എത്തിയത്. വന്ന ശേഷം വിശേഷങ്ങളൊക്കെ അർജുനോടും ശ്രീതുവിനോടും ശരണ്യ സംസാരിക്കുന്നുണ്ട്. താൻ ഭയങ്കര ഹാപ്പി ആണെനും തനിക്ക് പുറത്തിറങ്ങിയപ്പോൾ കിട്ടിയത് നല്ല പോസിറ്റീവ് ആണെന്നുമൊക്കെയാണ് ശരണ്യ പറയുന്നത്. അതുപോലെ തന്നെ മറ്റൊരു വശത്തു അപ്സരയും ശ്രീരേഖയും തമ്മിലും പുറത്തെ വിശേഷങ്ങളൊക്കെ സംസാരിക്കുന്നതും കാണാമായിരുന്നു. അടുത്തതായി കൺഫഷൻ റൂം വഴി അഭിഷേക് റീന്ത്രി ചെയുന്നുണ്ട്. തന്റെ സെക്ഷ്യലിറ്റി അച്ഛൻ ആക്സെപ്റ്റ് ചെയ്ത കാര്യം ജാസ്മിനോട് അഭിഷേക് പറയുന്നുണ്ട്. പിന്നീട് നടന്നത് മിഡ്‌ വീക്കം എവിക്ഷനാണ്. ലിവിങ് ഏരിയയിൽ വിളിച്ചിരുത്തി എവിക്ഷന്റെ കാര്യം അന്നൗൺസ്‌ ചെയ്യുമ്പോൾ ഏവരും വലിയ നിരാശയിലാണ്. കാരണം ഫിനാലേ എന്നാ സ്വപ്നത്തിലേക്ക് എത്താൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഒരാൾ പുറത്താക്കാൻ പോകുന്നത്.

മാത്രമല്ല പുറത്തായ മത്സരാര്ഥികളെല്ലാം എത്തി ഒരു ഹാപ്പി ആയിട്ടുള്ള ഒരു അറ്‌മോസ്‌ഫെറിലാണ് എവിക്ഷൻ വാർത്ത ബിഗ്ഗ്‌ബോസ് പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ ബിഗ്ഗ്‌ബോസിന്റെ അറിയിപ്പ് കേട്ടത്തോടെ ഏവരും ഞെട്ടുകയാണ്.  രാത്രി ഒരു 10.45 സമയത്താണ് എവിക്ഷൻ നടക്കുന്നത്. ഈ സമയം പുറത്ത് മഴയായിരുന്നു. സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന കുടകള്‍ എടുത്തുകൊണ്ട് മത്സരാര്‍ഥികളായ ആറ് പേരും ഗാര്‍ഡന്‍ ഏരിയയിലേക്ക് എത്താന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. ഓരോരുത്തര്‍ക്കും അരികില്‍ സ്ഥാപിച്ചിരുന്ന സ്റ്റാന്‍ഡുകളിലെ റിബണ്‍ കൗണ്ട് ഡൗണ്‍ പറഞ്ഞ് തീരുമ്പോള്‍ വലിച്ച് എടുക്കാനായിരുന്നു നിര്‍ദേശം. റിബണ്‍ വലിക്കുമ്പോള്‍ അടിഭാഗം തുറക്കുന്ന ഒരു വൃത്താകൃതിയിലുള്ള കണ്ണാടി പെട്ടിക്കുള്ളില്‍ ഓരോരുത്തരുടെ ചിത്രവും ഒപ്പംസേവ് ആണോ എവിക്റ്റ് എന്നോ എന്നുള്ള പ്രേക്ഷകവിധിയും ഉണ്ടായിരിക്കും. ഇതുപ്രകാരം അര്‍ജുന്‍, ഋഷി, ജാസ്മിന്‍, ജിന്‍റോ, അഭിഷേക് എന്നിവര്‍ സേവ്ഡ് ആയി. നേരത്തെ വാർത്തകൾ വന്നതുപോലെ ശ്രീതു ആണ് എവിക്റ്റ് ആയത്. മിഡ് വീക്ക് എവികത്തശ്ശനുണ്ടേൽ പുറത്താകുന്നത് ശ്രീതുവാണെന്ന് മുൻപ് തന്നെ ഏവർക്കും ഉറപ്പായിരുന്നു. ശ്രീതുവിന്റെ  എവിക്ഷൻ എല്ലാവരെയും വിഷമിപ്പിച്ചിരുന്നു പ്രത്യേകിച്ച് അർജുനെ. ജാസ്മിന്റെയും ഗബ്രിയുടെയും കോംബോ ഏവരും വിമർശിച്ചപ്പോൾ എല്ലാ പ്രേക്ഷകരും സ്വീകരിച്ച ഒരു കോംബോ ആയിരുന്നു അര്ജുന്റെയും ശ്രീതുവിന്റെയും കോംബോ. പുറത്ത് നിരവധി ആരാധകരും  രണ്ടുപേർക്കും ഉണ്ടായിരുന്നു. ഏതായാലും ശ്രീതു പോയതോടെ ഹൗസിലെ ശ്രീജൻ കോംബോയും അവിടെ അവസാനിച്ചിരിക്കുകയാണ്. ജിന്റോ, ജാസ്മിൻ, അർജുൻ, ഋഷി, അഭിഷേക് തുടങ്ങിയവർ ഫൈനൽ ഫൈവിലേക്കും  കടന്നിരിക്കുകയാണ്. ഇനി ആരാണ് കപ്പുയർത്തുകയെന്ന് അറിയാൻ വെറും രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്.