നടി കനകയുടെ  വീടിനു തീ പിടിച്ചു, ഞെട്ടലോടു ആരാധകർ

നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി കനകയുടെ മറ്റൊരു ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. കനക താമസിക്കുന്ന ചെന്നയിലെ വീട് തീ പിടിച്ചു, വീട്ടിൽ നിന്നും പുക ഉയർന്നു വരുന്നത് കണ്ട അയൽവാസികൾ ആണ് ഫയർ ഫോഴ്സിനെയും, പോലീസിനെയും വിവരം അറിയിച്ചത്. ഉടൻ ഫയർ  ഫോഴ്‌സ് എത്തുകയും വീടിനുള്ളിലേക്ക് കയറുകയും ചെയ്യ്തു , അവിടെ നരവധി സാധനങ്ങൾ കത്തി നശിച്ച നിലയിൽ കണ്ടെത്തുകയും ചെയ്യ്തു.

ഉടൻ വെള്ളം ഒഴിച്ച് തീ അണക്കുകയും ചെയ്യ്തു. വീട്ടിലുള്ളവരോട് കാരണം തിരക്കിയപ്പോൾ പൂജ മുറിയിൽ നിന്നും വിളക്ക് കൊളുത്തിയപ്പോൾ അതിൽ നിന്നും തീ പടർന്നതാണ് എന്നും  വിവരം പറഞ്ഞു. അപകട സമയത്തു നടി വീട്ടിൽ ഉണ്ടായിരുന്നു എന്നും പറയപെടുന്നു, ആൾഅപായം ഇല്ലെങ്കിലും വസ്ത്രങ്ങളും , സാധനങ്ങളും കത്തി നശിച്ച നിലയിൽ കണ്ടത്തി.

ഇപ്പോൾ താരം സിനിമയിൽ നിന്നും വിട്ടകന്നു നില്കുന്നതിനെ കുറിച്ചും ചില വാർത്തകൾ മുൻപ് എത്തിയിരുന്നു, ഗായിക മോഹവുമായി ആണ് കനക സിനിമയിൽ എത്തിയതെങ്കിലും    ഒരു അഭിനേത്രി ആയി മാറുക ആയിരുന്നു താരം, എന്നാൽ ചില മാനസിക പ്രശ്നങ്ങളും, ജീവിത ബുദ്ധിമുട്ടുകളും കൊണ്ടാണ് കനക ഇപ്പോൾ സിനിമയിൽ നിന്നും അകന്നതെന്നും പറയുന്നുണ്ട്. എന്നാൽ ചില അഭ്യഹങ്ങൾ വന്നത് ക്യാൻസർ മുഖേന നടി മരിച്ചു എന്നായിരുന്നു എന്നാൽ കഴിഞ്ഞ വര്ഷം താരത്തിന്റെ ഒരു വീഡിയോ പുറത്തു വരുകയും തനിക്ക് സിനിമയിൽ അഭിനയിക്കണം എന്നുണ്ടെന്നും എന്നാൽ ആ സമയം കഴിഞ്ഞു പോയെന്നു൦ അതിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ ഈ ദുരന്ത വാർത്തയാണ് ഇപ്പോൾ വൈറൽ ആകുന്നത്, താരത്തിന് ഒരു പ്രശ്നവുമില്ല എന്നുള്ളത് ഒരു ആശ്വാസം എന്നും പറയുന്നു.

Suji