പൊലീസായി ലെന; ‘വനിത’ ഫസ്റ്റ് ലുക്ക് പുറത്ത്

നടി ലെനയെ കേന്ദ്ര കഥാപാത്രമാക്കി റഹിം ഖാദർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വനിത. സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരിക്കുകയാണ്. പൊലീസ് യൂണിഫോമിലുള്ള ലെനയുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. ലന അവതരിപ്പിക്കുന്ന ടൈറ്റിൽ കഥാപാത്രത്തിൻറെ പേര് തന്നെയാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.സിനിമ ജനുവരി 20 ന് തിയറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

ചിത്രത്തിൽ ലെനയെ കൂടാതെ സലിം കുമാർ, കലാഭവൻ നവാസ്,സീമ ജി നായർ, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് രവി, തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. കൂടാതെ ഒരു കൂട്ടം യഥാർത്ഥ പൊലീസുകാരും സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൻറെ അണിയറക്കാർ പറയുന്നത് ലെനയുടെ സിനിമാജീവിതത്തിലെ ശക്തമായ കഥാപാത്രമായിരിക്കും വനിത എന്നാണ്.

മൂവി മേക്കേഴ്സ്,ഷട്ടർ സൗണ്ട് എന്റർടെയ്ൻമെൻറ് എന്നീ ബാനറുകളിൽ ജബ്ബാർ മരക്കാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഷമീർ ടി മുഹമ്മദ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ.എഡിറ്റിംഗ് മെന്റോസ് ആന്റണി,സംഗീതം ബിജിപാൽ, മേക്കപ്പ് ബിബിൻ തൊടുപുഴ, ഓഡിയോഗ്രാഫി എം ആർ രാജകൃഷ്ണൻ,വസ്ത്രാലങ്കാരം അബ്ബാസ് പാണാവള്ളി,ലൊക്കേഷൻ മാനേജർ സജീവ് കൊമ്പനാട്, ഓഡിയോഗ്രാഫി എം ആർ രാജകൃഷ്ണൻ,വി എഫ് എക്‌സ് ജിനീഷ് ശശിധരൻ.

Aiswarya Aishu