മലയാളത്തിന്റെ മഹാനടൻ മമ്മൂക്കയുടെ ബയോപിക് ചിത്രം എടുക്കാൻ അദ്ദേഹം തന്നെ സമ്മതിക്കുന്നില്ലെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. സിനിമ ചെയ്യാൻ ബാക്കി എല്ലാവർക്കും സമ്മതമാണ്. ഒരുപാട് തവണ ചോദിച്ചിട്ടും മമ്മൂട്ടി മാത്രം സമ്മതിക്കുന്നില്ലെന്നുമാണ് ജൂഡ് ആന്തണി ജോസഫ് പറഞ്ഞിരിക്കുന്നത്.
ജൂഡ് ദി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ‘മമ്മൂക്കയുടെ ബയോപിക് ചിത്രം എടുക്കാൻ അദ്ദേഹം എന്നെ സമ്മതിക്കുന്നില്ലെന്നും ബാക്കി എല്ലാവർക്കും സമ്മതമാണ് പക്ഷെ ഞാൻ ഒരുപാട് തവണ ചോദിച്ചിട്ടും വേണ്ടടാ എന്റെ ജീവിതം സിനിമയാക്കണ്ട എന്നാണ് മമ്മൂക്ക പറഞ്ഞത്. എന്നെങ്കിലും മനസ്സ് മാറിയാൽ എനിക്ക് തന്നെ തരണമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്.
ഒരു മാസികയിൽ അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് പരസ്യം കണ്ട്‌വൈക്കം പോലൊരു സ്ഥലത്ത് നിന്ന് അതിന് വേണ്ടി ഫോട്ടോ പോസ്റ്റ് അയച്ചു കൊടുത്ത ആളാണ് മമ്മൂക്ക. ആ ആൾ മലയാള സിനിമയിലെ മെഗാസ്റ്റാറായി മാറിയെന്ന് പറയുന്നത് തന്നെ ഉഗ്രൻ കഥയാണ്. നിവിനെ നായകനാക്കിയാണ് ഞാൻ കഥ ആലോചിച്ചത്.
അപ്പോൾ മമ്മൂക്കയോട് ഞാൻ ചോദിച്ചു നിവിൻ ആയതുകൊണ്ടാണോ സിനിമ വേണ്ടെന്ന് പറഞ്ഞത് ദുൽഖറിനെ വെച്ചാണെങ്കിലും നമ്മുക്ക് ചെയ്യാമെന്ന് പറഞ്ഞിട്ടും മമ്മൂക്ക സമ്മതിച്ചില്ലെന്നും എന്നെങ്കിലും ഈ പടത്തിന് മമ്മൂക്ക പച്ച കൊടി വീശും അപ്പോൾ ഞാൻ ഈ സിനിമ ചെയ്യും എന്നാണ് അഭിമുഖത്ത്ൽ ജൂഡ് ആന്തണി പറഞ്ഞത്.
മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. തിയ്യേറ്ററില്‍ മികച്ചാഭിപ്രായമാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ…
സോഷ്യലിടത്തെ വൈറല്‍ താരമാണ് ലയന കുറുപ്പ്. തന്റെ പരിമിതികളെ ഊര്‍ജ്ജമാക്കി നിരവധി പേര്‍ക്ക് പ്രചോദനം പകരുകയാണ് ലയന. ഫോട്ടോഷൂട്ടുകളിലൂടെയാണ് ലയന…
നടന്‍ ഓടിച്ച കാറിടിച്ച് ഫുട്പാത്തിലൂടെ നടന്ന സ്ത്രീ മരിച്ചു. കന്നഡ നടന്‍ നാഗഭൂഷണയുടെ കാറാണ് അപകടമുണ്ടാക്കിയത്. ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍…