മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ‘ബസൂക്ക’. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.കൊച്ചി വെല്ലിംഗ്ടൺ ഐലന്റിൽ സാമുദ്രിക ഹാളിൽ ഡീനോ ഡെന്നിസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു. കലൂർ ഡെന്നിസ്, കമൽ, ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, ജോസ് തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ ആദ്യ ക്ലാപ് സംവിധായകൻ ഷാജി കൈലാസ് നിർവഹിച്ചു.
സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ബസൂക്ക. ക്രൈം ഡ്രാമ ജോണറിലാണ് സിനിമ എത്തുന്നത്.
ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നു സിനി കൂടിയുണ്ട് ബസൂക്ക. ഗായത്രി അയ്യർ, ഷൈൻ ടോം ചാക്കോ,ദിവ്യ പിള്ള തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി മിഥുൻ മുകുന്ദൻ സംഗീത സംവിധാനം നിർവഹിക്കുന്നു. കൊച്ചിയിലും ബാംഗ്ലൂരിലും ആയിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. തിയ്യേറ്ററില്‍ മികച്ചാഭിപ്രായമാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ…
സോഷ്യലിടത്തെ വൈറല്‍ താരമാണ് ലയന കുറുപ്പ്. തന്റെ പരിമിതികളെ ഊര്‍ജ്ജമാക്കി നിരവധി പേര്‍ക്ക് പ്രചോദനം പകരുകയാണ് ലയന. ഫോട്ടോഷൂട്ടുകളിലൂടെയാണ് ലയന…
നടന്‍ ഓടിച്ച കാറിടിച്ച് ഫുട്പാത്തിലൂടെ നടന്ന സ്ത്രീ മരിച്ചു. കന്നഡ നടന്‍ നാഗഭൂഷണയുടെ കാറാണ് അപകടമുണ്ടാക്കിയത്. ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍…