‘2023ലെ ആദ്യ ഫോട്ടോ’ നസ്രിയ ഫഹദിനൊപ്പം മൊറോക്കോയിൽ!!

മലയാളി പ്രേക്ഷകർക്ക് ഇഷ്ടതാരങ്ങളാണ് ഫഹദ് ഫാസിലും നസ്രിയയും.അതിനാൽ തന്നെ സാമൂഹ്യ മാധ്യമത്തിൽ വളരെയധികം ആരാധകരുണ്ട് താരങ്ങൾക്ക്. ഇപ്പോഴിതാ മൊറോക്കോയിൽ ഫഹദിനൊപ്പം യാത്ര പോയപ്പോഴെടുത്ത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. മൊറോക്കോയിൽ ഫഹദിനൊപ്പം യാത്ര പോയപ്പോഴെടുത്ത ഫോട്ടോകളാണ്…

മലയാളി പ്രേക്ഷകർക്ക് ഇഷ്ടതാരങ്ങളാണ് ഫഹദ് ഫാസിലും നസ്രിയയും.അതിനാൽ തന്നെ സാമൂഹ്യ മാധ്യമത്തിൽ വളരെയധികം ആരാധകരുണ്ട് താരങ്ങൾക്ക്. ഇപ്പോഴിതാ മൊറോക്കോയിൽ ഫഹദിനൊപ്പം യാത്ര പോയപ്പോഴെടുത്ത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. മൊറോക്കോയിൽ ഫഹദിനൊപ്പം യാത്ര പോയപ്പോഴെടുത്ത ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്.

2023ലെ ആദ്യത്തേത് എന്ന ക്യാപ്ഷനോടെയാണ് ചിത്രം നസ്രിയ പങ്കുവെച്ചിരിക്കുന്നത്. അതേ സമയം അടുത്തിടെ നസ്രിയ ഗർഭിണിയാണെന്ന വാർത്ത പുറത്ത് വന്നിരുന്നു. എന്നാൽ താരങ്ങൾ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നസ്രിയയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത് തെലുങ്ക് ചിത്രം ‘അണ്ടേ സുന്ദരാനികി’ ആയിരുന്നു.വിവേക അത്രയയാണ് ചിത്രം സംവിധാനം ചെയ്തത്. ജൂൺ 10നാണ് സിനിമ റിലീസ് ചെയ്തത്. നാനിയായിരുന്നു നായകൻ.

നസ്രിയ ഇന്ന് അഭിനേത്രി മാത്രമല്ല നിർമാതാവ് കൂടിയാണ്. മൂന്നു ചിത്രങ്ങളുടെ സഹ നിർമാതാവായിരുന്നു താരം. കുമ്പളങ്ങി നൈറ്റ്‌സ്, സീ യു സൂൺ സിനിമകളിൽ നസ്രിയ നിർമാണ പങ്കാളിയായിരുന്നു. മലയാളത്തിൽ നസ്രിയ അവസാനമായി അഭിനയിച്ച സിനിമ ‘ട്രാൻസ്’ ആണ്. അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിൽ’ ഫഹദായിരുന്നു നായകൻ