Categories: Film News

‘ദൃശ്യ’ത്തെ മറികടന്ന് സൂപ്പർ ഹിറ്റ് നിരയിലേക്ക് രോമാഞ്ചം!!

ചിലപ്പോഴൊക്കെ പ്രീ റിലീസ് പബ്ലിസിറ്റി ഒന്നും കൂടാതെ തിയറ്ററുകളിലേക്കെത്തുന്ന സിനിമകൾ ഇൻഡസ്ട്രിയിലെ തന്നെ സർപ്രൈസ് ഹിറ്റുകൾ ആവാറുണ്ട്. അത്തരത്തിൽ പുതുമുഖ സംവിധായകൻ ജിത്തു മാധവൻ ഒരുക്കിയ രോമാഞ്ചം എന്ന ഹൊറർ കോമഡി ചിത്രം ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 3 ന് കേരളത്തിലെ 144 സ്‌ക്രീനുകളോടെയായിരുന്നു ചിത്രത്തിൻറെ റിലീസ്. സിനിമ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്


ഈ വർഷം മലയാള സിനിമയിലെ ആദ്യ ബോക്‌സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ് രോമാഞ്ചം. റിലീസ് ചെയ്ത് ഒരു മാസത്തിനിപ്പുറവും ബോക്‌സ് ഓഫീസ് കളക്ഷൻറെ പേരിൽ വാർത്തകളിൽ ഇടംപിടിക്കുന്നുണ്ട് സിനിമ. ലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രത്തിൽ ഏറ്റവും വലിയ വിജയങ്ങളുടെ കൂട്ടത്തിലേക്ക് എത്തുകയാണ് സിനിമ. ബോക്‌സ് ഓഫീസ് കളക്ഷനിൽ ദൃശ്യത്തെ മറികടന്ന് മലയാളം ഹിറ്റുകളിൽ രോമാഞ്ചം ഏഴാം സ്ഥാനത്ത് എത്തിയിരിക്കുകയാണെന്ന് ബോക്‌സ് ഓഫീസ് ട്രാക്കർമാരിൽ പലരും പറയുന്നത്.


രോമാഞ്ചം ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് ചിത്രം 65 കോടി നേടിയത്രെ. കോരളത്തിൽ നിന്ന് 40 കോടിയും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 3.80 കോടിയും വിദേശ മാർക്കറ്റുകളിൽ നിന്ന് 22 കോടിയുമാണ് ചിത്രം ഇതുവരെ നേടിയത്.സൗബിനൊപ്പം അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സജിൻ ഗോപു, സിജു സണ്ണി, അഫ്‌സൽ പി എച്ച്, ജോമോൻ ജ്യോതിർ, ശ്രീജിത്ത് നായർ,അബിൻ ബിനൊ, ജഗദീഷ് കുമാർ, അനന്തരാമൻ അജയ്, എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങൾ.

 

Aswathy