ഞാൻ ആ രോഗബാധിതനാണ്! 41 വയസിലാണ് ഇത് കണ്ടുപിടിച്ചത്, ഫഹദ് ഫാസിൽ 

എഡിഎച്ച്ഡി അഥവാ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ എന്ന രോഗം തനിക്കുണ്ടെന്ന്  നടൻ ഫഹദ് ഫാസിൽ വെളിപ്പെടുത്തി, രോഗം  കണ്ടു പിടിച്ചത് നാല്പത്തിയൊന്ന വയസിലാണ് ചെറുപ്പത്തിലേ കണ്ടുപിടിച്ചിരുന്നെങ്കിൽ മാറുമായിരുന്നു, ഇപ്പോൾ തനിക്കുണ്ടായിരുന്ന രോഗാവസ്ഥയെപ്പറ്റിയുള്ള   ഫഹദിന്റെ വാക്കുകൾ  ആണ്  ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം കോതമം​ഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ്  ഫ​ഹദ് ഫാസിൽ  ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ഡയലോഗുകള്‍ സംസാരിക്കാന്‍ മാത്രമേ എനിക്ക് അറിയൂ. ഒരു വേദിയില്‍ വന്ന് എന്താണ് പറയേണ്ടത് എന്ന പക്വതയോ ബോധമോ എനിക്ക് ഇല്ല എന്ന് ഭാര്യയും ഉമ്മയും ഇടക്കിടെ പറയാറുണ്ട്. അവര്‍ അങ്ങനെ പറയുന്നത് കൊണ്ട് ബേസിക്‌സില്‍ നിന്നും തുടങ്ങാം, ഞാന്‍ ഇവിടെ വന്നപ്പോള്‍ സാബന്‍ ഉമ്മറുമായി സംസാരിക്കുക ആയിരുന്നു. എഡിഎച്ച്ഡി എന്ന രോഗാവസ്ഥയുണ്ട്.

പല രീതിയില്‍ ഉള്ള കണ്ടീഷന്‍സ് ആണ് നമ്മള്‍ ഡിസ്‌കസ് ചെയ്തത്. അതില്‍ എന്റെ രോഗത്തെ കുറിച്ചും സംസാരിച്ചു. അത് മാറ്റാന്‍ ആകുമോ എന്നാണ് ഞാന്‍ ചോദിച്ചത്,എന്നാല്‍ ചെറുപ്പത്തില്‍ അത് കണ്ടെത്തിയാല്‍ മാറ്റാന്‍ ആകും എന്ന് അദ്ദേഹം മറുപടി പറഞ്ഞു. എന്നാല്‍ 41-ാം വയസിലാണ് കണ്ടുപിടിക്കുന്നത്. എനിക്ക് ആ രോഗാവസ്ഥയാണ്, വലിയ രീതിയില്‍ അല്ലെങ്കിലും ചെറിയ രീതിയില്‍ അത് എനിക്ക് ഉണ്ട്,ഇവിടെ ഞാന്‍ കണ്ട ചില മുഖങ്ങള്‍ എനിക്ക് ഒരിക്കലും മറക്കാന്‍ ആകില്ല. ആ മുഖങ്ങളില്‍ നിന്നും എന്തോ വെളിച്ചം എന്റെ ഉള്ളിലേക്ക് കയറിയിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്