‘ഡബിൾ മോഹനനെ’ പരിചയപ്പെടുത്തി പൃഥ്വിരാജ്

പൃഥ്വിരാജ് സുകുമാരൻ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’.സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇപ്പോഴിത ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് പൃഥ്വിരാജ് സുകുമാരൻ. ചന്ദനക്കൊള്ളക്കാരനായ ‘ഡബിൾ മോഹനൻ’ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് സുകുമാരൻ എത്തുന്നത്.അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ.

അസോസിയേറ്റ് സംവിധായകനായ ജയൻ നമ്പ്യാർ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.ഉർവശി തീയറ്റേഴ്‌സിന്റെ ബാനറിൽ വിലായത്ത് ബുദ്ധ നിർമിക്കുന്നത് സന്ദീപ് സേനനാണ്. ജി.ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഭാസ്‌ക്കരൻ മാഷ് എന്ന കഥാപാത്രമായി കോട്ടയം രമേശും എത്തുന്നുണ്ട്.

വിലായത്ത് ബുദ്ധ ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്.മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിൽ നിർമിക്കുന്ന വിലായത്ത് ബുദ്ധയിൽ പകയും പ്രതികാരവും പ്രണയവുമാണ് ഇതിവൃത്തം. ചിത്രത്തിൽ നായികയായി എത്തുന്നത് പ്രിയംവദാ കൃഷ്ണനാണ്. ഷമ്മി തിലകൻ, രാജശ്രീ നായർ,അനു മോഹൻ, ടി.ജെ അരുണാചലം എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.വിലായത്ത് ബുദ്ധ ഒരുങ്ങുന്നത്. സിനിമയുടെ പൂജ സെപ്റ്റംബർ അവസാനം നടത്തിയിരുന്നു.

Aiswarya Aishu