അർജുൻ അശോകൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘തട്ടാശ്ശേരി’ കൂട്ടം. ദിലീപിന്റെ സഹോദൻ അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തട്ടാശ്ശേരി കൂട്ടം. സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എഴുത്തുകാരനായ സന്തോഷ് ഏച്ചിക്കാനം ആണ്.
സിനിമ നവംബറിൽ തിയറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ റിലീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ദിലീപാണ്.
അർജുൻ അശോകനോടൊപ്പം ഗണപതി, അനീഷ്, സിദ്ധിഖ്, വിജയരാഘവൻ, അല്ലു അപ്പു, കോട്ടയം പ്രദീപ്, പ്രിയംവദ, ഷൈനി സാറ , ശ്രീലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന താരങ്ങൾ.ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന സിനിമയാണ് തട്ടാശ്ശേരി കൂട്ടം. ദിലീപ് നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രം കൂടീയാണ് ഇത്. മലർവാടി ആർട്സ് ക്ലബ് ആയിരുന്നു ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമിച്ച ആദ്യ സിനിമ.
രാജീവ് നായർ,സഖി എൽസ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശരത് ചന്ദ്രനാണ്. അന്നയും റസൂലും, ചന്ദ്രേട്ടൻ എവിടെയാ, നിദ്ര,ഞാൻ സ്റ്റീവ് ലോപസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് ഏച്ചിക്കാനം തിരക്കഥ ഒരുക്കുന്ന എന്ന പ്രത്യേകത കൂടിയുണ്ട് സിനിമയ്ക്ക് .സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാൻസിലാവോസാണ്
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ…
മമ്മൂട്ടി ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ്…
ബിഗ് ബോസിന്റെ ആദ്യത്തെ ലേഡി ടൈറ്റില്‍ വിന്നറായി മാറിയ ദില്‍ഷയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ദില്‍ഷ തന്റെ…