അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് സ്വരഭാസ്‌കർ!!

താൻ അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കർ.മാസങ്ങക്ക് മുൻപ് സമാജ് വാദി പാർട്ടി യൂത്ത് പ്രസിഡന്റ് ഫഹദ് അഹമ്മദുമായുള്ള സ്വരയുടെ വിവാഹം കഴിഞ്ഞത്. ചില സമയങ്ങളിൽ നമ്മുടെ എല്ലാ പ്രാർത്ഥനകളും സ്വീകരിക്കപ്പെടും…

താൻ അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കർ.മാസങ്ങക്ക് മുൻപ് സമാജ് വാദി പാർട്ടി യൂത്ത് പ്രസിഡന്റ് ഫഹദ് അഹമ്മദുമായുള്ള സ്വരയുടെ വിവാഹം കഴിഞ്ഞത്. ചില സമയങ്ങളിൽ നമ്മുടെ എല്ലാ പ്രാർത്ഥനകളും സ്വീകരിക്കപ്പെടും എന്ന കുറിപ്പോടെയാണ് ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അമ്മയാകുന്ന വാർത്ത സ്വര ഭാസ്‌കർ അറിയിച്ചത്.

സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഈ വർഷം ജനുവരി 6 നായിരുന്നു സ്വരയും ഫഹദും വിവാഹിതരായത്.പ്രണയിക്കാനും, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനും വിവാഹം കഴിക്കാനുമുള്ള അവകാശമാണ് സ്‌പെഷ്യൽ മാര്യേജ് ആക്ട് നൽകുന്നതെന്നായിരുന്നു അന്ന് സ്വര ഭാസ്‌കർ പറഞ്ഞത്. പതിവ് ബോളിവുഡ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി, രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ ശക്തമായ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുന്ന നടിയാണ് സ്വര ഭാസ്‌കർ.

സിഎഎ സമരം, കർഷക സമരം ഏറ്റവും ഒടുവിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്നിവയിൽ വരെ സ്വര ഭാസ്‌കർ പങ്കെടുത്തിരുന്നു. 2009 ൽ പുറത്തെത്തിയ മധോലാൽ കീപ്പ് വീക്കിംഗ് ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ നടിയാണ് സ്വര ഭാസ്‌കർ. തനു വെഡ്‌സ് മനു, ചില്ലർ പാർട്ടി, ഔറംഗസേബ്, രഞ്ജാന, പ്രേം രത്തൻ ധൻ പായോ, വീരെ ദി വെഡ്ഡിംഗ് തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയ ചിത്രങ്ങൾ.