പെണ്ണൊരുമ്പെട്ടാൽ…കാറിൽ ഉരസിയ ലോറി യുവതി തടഞ്ഞു നിർത്തി;ലോറി ഡ്രൈവർ മാപ്പ് പറഞ്ഞു

നമ്മുടെ നാട്ടിൽ കാണുന്ന ഒരു രീതിയാണ് സ്ത്രികൾ വാഹനം ഓടിക്കുകയാണെങ്കിൽ അത് ടൂവിലറോ ഫോർ ടൂവിലറോ ഏതുമായിക്കോട്ടെ അവർ ഇടതു വശം ചേർന്ന മാത്രമേ പോകാൻ പാടുള്ളു എന്നൊരു അലിഖിത നിയമം ഉണ്ട്. അതാവാ…

നമ്മുടെ നാട്ടിൽ കാണുന്ന ഒരു രീതിയാണ് സ്ത്രികൾ വാഹനം ഓടിക്കുകയാണെങ്കിൽ അത് ടൂവിലറോ ഫോർ ടൂവിലറോ ഏതുമായിക്കോട്ടെ അവർ ഇടതു വശം ചേർന്ന മാത്രമേ പോകാൻ പാടുള്ളു എന്നൊരു അലിഖിത നിയമം ഉണ്ട്. അതാവാ ആരെങ്കിലും കുറച്ച് സ്പീഡിൽ വാഹനം ഓടിച്ചാൽ അത് എന്തോ കുറ്റം ചെയ്ത പോലെയാണ്.

എന്നാൽ കഴിഞ്ഞ ദിവസം തന്റെ കാറിൽ ഉരസിയ ലോറി തടഞ്ഞു നിർത്തി താരമായിരിക്കുകയാണ് ഒരു യുവതി. ഈ യുവതി അലനല്ലൂർ പാലക്കഴി സ്വദേശിയാണ്. ലോറി കാറിൽ ഉരസിയ ഉടൻ തന്നെ കാറിൽ നിന്നിറങ്ങി ലോറി തടയുകയായിരുന്നു.സംഭവം നടന്നത് ഉച്ചാരക്കടവ് പാലത്തിനു സമീപമാണ്.

മണ്ണാർക്കാടു ഭാഗത്തുനിന്നും മേലാറ്റൂർ ഭാഗത്തേക്കു പാലം ഇറങ്ങി വരുന്ന കാറിനെ വീതി കുറഞ്ഞ പാലത്തിൽ കയറിയ ലോറിയാണ് ഉരസിയത്.തമിഴ്‌നാട് സ്വദേശിയായ ലോറിയുടെ ഡ്രൈവർ വാഹനം പതുക്കെ മുന്നോട്ട് നീക്കിയെങ്കിലും ധൈര്യം വിടാതെ യുവതി ലോറിയുടെ മുന്നിൽ നിൽക്കുകയാണ് ചെയ്തത്.നാട്ടുകാർ കൂടിയയതോടെ ലോറി ഡ്രൈവർ മാപ്പ് പറയുകയായിരുന്നു