നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മോളി കണ്ണമാലി ഈ അടുത്തിടക്ക് അസുഖ ബാധിതയായി ഹോസ്പിറ്റലിൽ ആയിരുന്നു, ഇപ്പോൾ താരം വീട്ടുവിശ്രമത്തിൽ ആണ്, അസുഖ ബാധിതയായി കഴിഞ്ഞ മോളിക്ക് മകൻ അമ്മ സംഘടനയോടു സഹായം ചോദിച്ചിരുന്നു എന്നും, എന്നാൽ അത് നടപ്പിലാക്കി കൊടുത്തുമില്ല എന്നുള്ള വിവാദം എത്തിയിരുന്നു, എന്നാൽ ഇപ്പോൾ എന്തുകൊണ്ടാണ് അമ്മ സംഘടന സഹായം ചെയ്യഞ്ഞത് എന്ന് നടൻ ടിനി ടോം വ്യക്തമാക്കിയിരിക്കുകയാണ്.
മോളിക്ക് ‘അമ്മ സംഘടനയിൽ അംഗത്വ൦ ഇല്ല. ഒരു സംഘടനക്ക് അതിന്റെ നിയമവശം വെച്ച് മാത്രമേ നീങ്ങാൻ കഴിയൂ, വ്യക്തിപരമായി എന്നാൽ സഹായം ചെയ്യാൻ കഴിയും. എന്നാൽ അമ്മ സംഘടനക്ക് ഒരു നിയമവശം ഉണ്ട്, അല്ലെങ്കിൽ പിന്നെ കേരളത്തിൽ എന്തുമാത്രം അവശ കലാകാരൻമാർ ഉണ്ട് അവരെ ഒക്കെ സഹായിക്കേണ്ട, അമ്മയിൽ അംഗത്വ൦ ഉണ്ടാകുക ആണെങ്കിൽ അവർക്കു ആനുകൂല്യങ്ങൾ ഉണ്ടാവും,അത് മറ്റൊരാൾക്ക് ഉണ്ടാകില്ല ടിനി ടോം പറയുന്നു.