അമ്മയുടെ പേരിൽ സഹായം ഉണ്ടായില്ലന്നേയുള്ളൂ, എന്നാൽ അംഗങ്ങൾ മമ്മൂക്ക ഉൾപ്പെടെയുള്ളവർ മോളിക്ക് സഹായം ചെയ്യ്തിട്ടുണ്ട് ടിനി ടോം 

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മോളി കണ്ണമാലി ഈ അടുത്തിടക്ക് അസുഖ ബാധിതയായി ഹോസ്പിറ്റലിൽ ആയിരുന്നു, ഇപ്പോൾ താരം വീട്ടുവിശ്രമത്തിൽ ആണ്, അസുഖ ബാധിതയായി കഴിഞ്ഞ മോളിക്ക് മകൻ അമ്മ സംഘടനയോടു സഹായം ചോദിച്ചിരുന്നു എന്നും,…

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മോളി കണ്ണമാലി ഈ അടുത്തിടക്ക് അസുഖ ബാധിതയായി ഹോസ്പിറ്റലിൽ ആയിരുന്നു, ഇപ്പോൾ താരം വീട്ടുവിശ്രമത്തിൽ ആണ്, അസുഖ ബാധിതയായി കഴിഞ്ഞ മോളിക്ക് മകൻ അമ്മ സംഘടനയോടു സഹായം ചോദിച്ചിരുന്നു എന്നും, എന്നാൽ അത് നടപ്പിലാക്കി കൊടുത്തുമില്ല എന്നുള്ള വിവാദം എത്തിയിരുന്നു, എന്നാൽ ഇപ്പോൾ എന്തുകൊണ്ടാണ് അമ്മ സംഘടന സഹായം ചെയ്യഞ്ഞത് എന്ന് നടൻ ടിനി ടോം വ്യക്തമാക്കിയിരിക്കുകയാണ്.

മോളിക്ക് ‘അമ്മ സംഘടനയിൽ അംഗത്വ൦ ഇല്ല. ഒരു സംഘടനക്ക് അതിന്റെ നിയമവശം വെച്ച് മാത്രമേ നീങ്ങാൻ കഴിയൂ, വ്യക്തിപരമായി എന്നാൽ സഹായം ചെയ്യാൻ കഴിയും. എന്നാൽ അമ്മ സംഘടനക്ക് ഒരു നിയമവശം ഉണ്ട്, അല്ലെങ്കിൽ പിന്നെ കേരളത്തിൽ എന്തുമാത്രം അവശ കലാകാരൻമാർ ഉണ്ട് അവരെ ഒക്കെ സഹായിക്കേണ്ട, അമ്മയിൽ അംഗത്വ൦ ഉണ്ടാകുക ആണെങ്കിൽ അവർക്കു ആനുകൂല്യങ്ങൾ ഉണ്ടാവും,അത് മറ്റൊരാൾക്ക് ഉണ്ടാകില്ല ടിനി ടോം പറയുന്നു.

പിന്നെ അവരെ വ്യക്തിപരമായി തന്നെ പലരും സഹായിച്ചിട്ടുണ്ട്, അവരുടെ വീട് പണി സമയത്തു മമ്മൂക്ക സഹായിച്ചിരുന്നു. അതുപോലെ അമ്മയുടെ അംഗങ്ങളിൽ നിന്നും ഒരുപാടു സഹായം ഉണ്ടായിട്ടുണ്ട്, അമ്മ എന്ന സംഘടന സഹായിച്ചില്ല  യെന്ന് ഉള്ളൂ ടിനി ടോം പറയുന്നു.