Film News

അന്നാണ് എനിക്ക് പൃഥ്വിരാജ് നല്ലൊരു നിര്മാതാവാണെന്ന് മനസിലായത്, സംഭവത്തെ കുറിച്ച് ടിനി ടോം

ഇപ്പോൾ സിനിമ മേഖലയിൽ പൊതുവെ സംസാര വിഷയം നടൻ പൃഥ്വിരാജിന് കുറിച്ചാണ് ഇപ്പോൾ പൃഥ്വിരാജിനെ കുറിച്ച് നടൻ ടിനി ടോം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. പൃഥിരാജിന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് ആടുജീവിതത്തിൽ കാണാൻ കഴിയുന്നത്, ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിലാണ് ഞാനും പൃഥ്വിരാജ് വും ഒന്നിച്ചു അഭിനയിച്ചത്, ശരിക്കും രാജുവിനൊപ്പമുള്ള എന്റെ വേഷം ഞാൻ എന്ജോയ് ചെയ്യ്തു എന്ന് തന്നെ പറയാം

തുറന്ന മനസുള്ള ആളാണ് രാജു,   ഈ ചിത്രത്തിൽ അഭിനയിക്കുക മാത്രമല്ല ഇതിന്റെ പ്രൊഡ്യൂസർ കൂടി ആയിരുന്നു, രാജു.സിനിമയിൽ വരാത്തൊരു സീൻ ഉണ്ട്, രാജുവിന്റെ വീട്ടിലേക്ക് മീൻ വാങ്ങിച്ചു കൊണ്ട് ചെല്ലുന്ന സീൻ. അന്നാണ് രാജു നല്ലൊരു നിര്മാതാവാണെന്ന് എനിക്ക് മനസിലായത്. കാരണം വൈകീട്ട് എട്ടുമണിക്കാണ് ഈ സീൻ എടുക്കേണ്ടത്, സബ്ജയിലിന്റെ മുന്നിൽ നിന്നമാണ് ഈ മീൻ വാങ്ങുന്നത്, പക്ഷെ ഷോട്ട് എടുക്കാൻ നേരം മഴ പെയ്യും.

അങ്ങനെ മീൻ വേസ്റ്റാകും, രണ്ടുമൂന്നു ദിവസവും ഇങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. അപ്പോൾ രാജു ചോദിച്ചു ഇതൊരു നഷ്ട്ടമല്ലേ എന്ന്, കാരണം നാലായിരം രൂപയുടെ മീൻ ആകും വാങ്ങിക്കുന്നത്, ഇതൊരു നഷ്ട്ടമെന്നു ചിന്തിച്ച രാജു എന്നോട് ചോദിച്ചു താങ്കൾ ഉച്ചക്ക് കഴിക്കുന്ന ഭക്ഷണമെന്തെന്ന് ഞാൻ പറഞ്ഞു ചോറും, മീനും എന്ന്, അപ്പോൾ അദ്ദേഹം പറഞ്ഞു ഇന്ന് വാങ്ങിക്കുന്ന മീൻ ചീഞ്ഞു പോകില്ല എന്ന് കാരണം താങ്കൾക്ക് അത് ഉച്ചക്ക് ഭക്ഷണം ആക്കാമെന്ന് അത് രാജു പിശുക്കൻ ആയതുകൊണ്ടല്ലാ എന്നും ടിനി ടോം പറയുന്നു

Suji