Film News

അന്ന് ബ്ലെസ്സിയുടെ ഭാഗത്തു നിന്നും ഉണ്ടായ പിഴവിന് ഞാൻ ഒരുപാട് വഴക്ക് പറഞ്ഞു! ബ്ലെസി കരഞ്ഞുപോയി, മമ്മൂട്ടി

പത്മരാജൻ, തുടങ്ങിയ മലയാളത്തിലെ മുതിർന്ന സംവിധായകരുടെ കൂടെ സഹ സംവിധായകനായി 18 വര്ഷത്തോളം പ്രവർത്തിച്ച ബ്ലെസി സ്വതന്ത്ര സംവിധയകനാകുന്നത് മമ്മൂട്ടിയുടെ കാഴ്ച്ച എന്ന ചിത്രത്തിലൂടെ ആയിരുന്നു, ഇപ്പോൾ നടൻ മമ്മൂട്ടി സംവിധായകൻ ബ്ലെസ്സിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. നൊമ്പരത്തി പൂവ്  എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് താൻ ആദ്യമായി ബ്ലെസിയെ കാണുന്നത്.

ബ്ലെസ്സിയുടെ ഭാഗത്തും നിന്നുമുണ്ടായ ഒരു ചെറിയ പിഴവിന് ഞാൻ ഒരുപാട് വഴക്ക് പറഞ്ഞു, ബ്ലെസ്സി കരയുകയും ചെയ്യ്തു, ഈ നൊമ്പരത്തി പൂവ് എന്ന ചിത്രത്തിൽ ബ്ലെസി പദ്മരാജന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുകയാണ്, അപ്പോൾ ബ്ലെസി ക്ലാപ്പ് ബോർഡ് വെച്ച് അടിച്ചപ്പോൾ അതിലെ ചോക്കുപൊടി എന്റെ കണ്ണിലേക്ക് വീണു

എനിക്ക് പിന്നീട് അഭിനയിക്കാൻ കഴിയുന്നില്ല ഞാൻ അതിന് ബ്ലെസ്സിയെ വഴക്ക് പറഞ്ഞു, ബ്ലെസി കരയുകയും ചെയ്യ്തു. അതിനു ശേഷമാണ് എന്നോട് കാഴ്ച്ച എന്ന ചിത്രത്തിന്റെ കഥ പറയാൻ ബ്ലെസി വന്നത്, അതിന്റെ തിരക്കഥ എഴുതാൻ ബ്ലെസി ശ്രീനിവാസനെയോ മറ്റാരെയോ ഉദ്ദേശിച്ചു എന്നാൽ ഞാനാണ ബ്ലെസ്സിയോട് പറഞ്ഞത് നിങ്ങൾ കഥ എഴുതാൻ അങ്ങനെയാണ് ബ്ലെസി കാഴ്ച്ചയുടെ തിരകഥ എഴുതിയത് മമ്മൂട്ടി പറയുന്നു

Suji