‘വാക്കും പ്രവൃത്തിയും തമ്മില്‍ തൃശൂര്‍ പൂരത്തിന് കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്തവര്‍ക്കിടയിലെ അത്ഭുതം’ ടിനി ടോം

പുതിയ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന അഡ്വാന്‍സ് തുകയില്‍ നിന്ന് ഒരുവിഹിതം മിമിക്രി കലാകാരന്മാര്‍ക്ക് നല്‍കുമെന്ന വാക്ക് പാലിച്ചിരിക്കുന്ന നടന്‍ സുരേഷ് ഗോപിയെ കുറിച്ച് ടിനി ടോമിന്റെ കുറിപ്പ്. വാക്കും പ്രവൃത്തിയും തമ്മില്‍ തൃശൂര്‍ പൂരത്തിന് കണ്ട…

പുതിയ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന അഡ്വാന്‍സ് തുകയില്‍ നിന്ന് ഒരുവിഹിതം മിമിക്രി കലാകാരന്മാര്‍ക്ക് നല്‍കുമെന്ന വാക്ക് പാലിച്ചിരിക്കുന്ന നടന്‍ സുരേഷ് ഗോപിയെ കുറിച്ച് ടിനി ടോമിന്റെ കുറിപ്പ്. വാക്കും പ്രവൃത്തിയും തമ്മില്‍ തൃശൂര്‍ പൂരത്തിന് കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്ത ‘പ്രസംഗ’ സ്വഭാവമുള്ള പലര്‍ക്കുമിടയില്‍, പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടന്‍ ഒരു അദ്ഭുതമാണ്… ‘മാ’ സംഘടനയിലെ ഒരംഗമെന്ന നിലയില്‍ അങ്ങയെ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നു.. ഞങ്ങളുടെയൊക്കെ ചങ്കല്ല, ചങ്കിടിപ്പാണ് സുരേഷേട്ടന്‍… വലിയ നന്ദി.’ ടിനി കുറിച്ചു. ‘മാ’ സംഘടനയിലെ അംഗം കൂടിയായ ടിനി ടോമിന് ചെക്ക് കൈമാറുന്ന സുരേഷ് ഗോപിയുടെ ചിത്രവും താരം പങ്കുവച്ചു.

ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിനായി ലഭിച്ച അഡ്വാന്‍സില്‍ നിന്നാണ് സുരേഷ് ഗോപി ഈ തുക മിമിക്രി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്നത്. ചെക്കിന്റെ സ്‌ക്രീന്‍ ഷോട്ട് താരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണക്കാലത്താണ് ഒരു ടെലിവിഷന്‍ പരിപാടിക്കിടെ അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ‘നര്‍മം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങള്‍ക്ക്.. ഇനി മുതല്‍ ഞാന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും’- സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. ഷിബിന്‍ തോമസാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മാണം.

രമേഷ് പിഷാരടി, ഗിന്നസ് പക്രു, ഷാജു ശ്രീധര്‍ എന്നു തുടങ്ങി മാ സംഘടനയിലെ അംഗങ്ങളില്‍ പലരും സുരേഷ് ഗോപിയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ടെലിവിഷന്‍ ഷോകള്‍ സംഘടിപ്പിക്കുകയും അതില്‍ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാ കാരന്മാരുടെ വിധവകള്‍ക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആശുപത്രി ചിലവുകള്‍ക്കും എല്ലാം ഉപയോഗിക്കുകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നില കൊള്ളുകയും സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് ‘MAA'( Mimicry Artist association).