ബറോസ് എന്തായി എന്തായി എന്ന് ചോദിക്കുന്നവർക്ക് ഇതാ ഏറ്റവും പുതിയ അപ്ഡേറ്റ്; ചിത്രവുമായി ടി കെ രാജീവ്കുമാർ

മലയാളത്തിന്റെ മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ബറോസ്. നായകനായും മോഹൻലാൽ തന്നെ എത്തുന്ന ചിത്രത്തിന്റെ പുതിയ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സംവിധായകൻ ടി കെ രാജീവ്കുമാറാണ് ബറോസിന്റെ അപ്ഡേറ്റ് പുറത്ത് വിട്ടത്. 18കാരൻ ലിഡിയൻ നാദസ്വരമാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്. ലിഡിയനിന്റെ സ്റ്റുഡിയോ നിന്നുള്ള ചിത്രമാണ് ടി കെ രാജീവ്കുമാർ പങ്കുവെച്ചത്. മോഹൻലാലും ഒപ്പമുണ്ട്.

അമേരിക്കൻ റിയാലിറ്റി ഷോയായ ദ വേൾഡ് ബെസ്റ്റിൽ പങ്കെടുക്കുകയും അതിൽ വിജയിക്കുകയും ചെയ്ത വ്യക്തിയാണ് ലിഡിയൻ നാദസ്വരം.
ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കിയിട്ടുള്ളത്.

നിർമാണം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. മോഹൻലാലിന് പുറമേ ചിത്രത്തിൽ മായ, സീസർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു എന്നാണ് റിപ്പോർട്ട്. മാർക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ് സംഗീതം പകരുന്നത്. 170 ദിവസത്തോളം ചിത്രീകരണം നടന്ന ചിത്രമാണിത്.