പൃഥ്വി ആരാധകരുടെ ക്ഷമയെ പരീക്ഷിച്ച് ബോളിവുഡ്; റിലീസ് ദിവസത്തിൽ ചെറിയ മാറ്റം, ഒരു ദിവസം കൂടുതൽ കാത്തിരിക്കണം

മലയാളത്തിന്റെ അഭിമാനം പൃഥ്വിരാജ് സുകുമാരൻ കൂടെ അഭിനയിക്കുന്ന ഹിന്ദി ചിത്രം’ബഡേ മിയാൻ ഛോട്ടേ മിയാൻ’റിലീസ് മാറ്റി. നേരത്തെ ഏപ്രിൽ 10നാണ് ചിത്രം എത്തുക എന്നാണ് അറിയിച്ചിരുന്നത്. ഒരു ദിവസം കൂടെ വൈകി ഏപ്രിൽ 11നാണ് ചിത്രം റിലീസ് ചെയ്യുക.ഇതുവരെ കാണാത്ത അവതാരത്തിൽ പൃഥ്വിരാജ് സുകുമാരനെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ബഡേ മിയാൻ ചോട്ടെ മിയാൻ’.

അടുത്തിടെ പുറത്തുവിട്ട ട്രെയിലറും ഇപ്പോൾ റിലീസായ പോസ്റ്ററും നിഗൂഢമായ ലക്ഷ്യത്തോടെ നിൽക്കുന്ന ഒരു വില്ലനെയാണ് കാണിക്കുന്നത്. വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ, വളരെ വ്യത്യസ്തമായ വില്ലൻ വേഷമാണ് എത്തുന്നത്. ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന ആക്ഷൻ സിനിമയിലെ വില്ലൻറെ ഫസ്റ്റ്ലുക്ക് അടുത്തിടെ അണിയറക്കാർ പുറത്തുവിട്ടിരുന്നു.

അയ്യ, ഔറം​ഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. ഈ പാൻ-ഇന്ത്യൻ സിനിമയിൽ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമ്മാണം.

വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ ത്രില്ലർ എൻ്റർടെയിനർ ഗണത്തിലുള്ള ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ തിയറ്ററുകളിലെത്തും.വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.